മീന്‍ പിടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കണ്ണില്‍ കുരുങ്ങിയ ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Published : Dec 24, 2022, 12:49 PM IST
മീന്‍ പിടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കണ്ണില്‍ കുരുങ്ങിയ ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Synopsis

30 വയസുകാരനായ സ്വദേശി യുവാവാണ് കണ്ണില്‍ തറച്ച ചൂണ്ടയുമായി ചിക്ത തേടിയത്. വിനോദത്തിനായി മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ ചൂണ്ട കണ്ണില്‍ കുരുങ്ങുകയായിരുന്നുവെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.

മനാമ: ബഹ്റൈനില്‍ മീന്‍ പിടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവിന്റെ കണ്ണില്‍ ചൂണ്ട കുരുങ്ങി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നടത്തിയ അടിയന്തര ശസ്‍ത്രക്രിയയിലൂടെ ചൂണ്ട പുറത്തെടുക്കാന്‍ സാധിച്ചതായി അധികൃതര്‍ പിന്നീട് അറിയിച്ചു. ‍

30 വയസുകാരനായ സ്വദേശി യുവാവാണ് കണ്ണില്‍ തറച്ച ചൂണ്ടയുമായി ചിക്ത തേടിയത്. വിനോദത്തിനായി മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ ചൂണ്ട കണ്ണില്‍ കുരുങ്ങുകയായിരുന്നുവെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ഓഫ്‍താല്‍മിക് സര്‍ജന്‍ ഡോ. ഹുസൈന്‍ അല്‍ ഹെര്‍മി, ഡോ. ഹസന്‍ അബ്‍ദെല്‍ ഹാദി, ഡോ ഹൗറ അല്‍ മഹ്‍റൂസ്, ഡോ. അംറോ ബഹ്ര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്‍ത്രക്രിയ നടത്തി ചൂണ്ട പുറത്തെടുത്തത്. മൂര്‍ച്ചയുള്ള സാധനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആളുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം അപകടങ്ങള്‍ കൊണ്ടുണ്ടാവുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Read also:  അമിത വേഗത മുതല്‍ ശബ്‍ദ മലിനീകരണം വരെ; ആഘോഷങ്ങള്‍ക്കിടെ പിടിച്ചെടുത്തത് 75 വാഹനങ്ങള്‍

വിമാനത്താവളത്തില്‍ വെച്ച് സംശയം; പ്രവാസി അറസ്റ്റില്‍, വയറിനുള്ളില്‍ ഉണ്ടായിരുന്നത് 78 ലഹരി ഗുളികകള്‍
മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. ഏതാണ്ട് 10,000 ബഹ്റൈനി ദിനാര്‍ (21 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വില വരുന്ന മയക്കുമരുന്ന്, സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കൊണ്ടുവന്നത്. 48 വയസുകാരനായ പ്രതിയെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്‍തു.

ശാബു എന്ന് പ്രാദേശികമായി  അറിയപ്പെടുന്ന മെറ്റാംഫിറ്റമീന്‍ എന്ന മയക്കുമരുന്നാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്. 500 ഗ്രാം മയക്കുമരുന്ന് 78 ക്യാപ്‍സ്യൂളുകളാക്കിയ ശേഷം നാട്ടില്‍ വെച്ചു തന്നെ വിഴുങ്ങുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ കയറി ബഹ്റൈനിലെത്തി. വിമാനത്താവളത്തില്‍ വെച്ച് ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ കസ്റ്റംസ് ഓഫീസര്‍മാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. എക്സ്റേ പരിശോധന നടത്തിയപ്പോള്‍ വയറിനുള്ളില്‍ ക്യാപ്‍സ്യൂളുകള്‍ ഒളിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു.

തുടര്‍ന്ന് ഇയാളെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റുകയും അവിടെ വെച്ച് വിസര്‍ജ്യത്തില്‍ നിന്ന് ക്യാപ്‍സൂളുകള്‍ കണ്ടെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്‍തപ്പോള്‍, മയക്കുമരുന്ന് കടത്ത് സംഘത്തിലെ ഒരു കണ്ണിയാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായി. 670 ബഹ്റൈനി ദിനാറാണ് (1.4 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഇയാള്‍ക്ക് മയക്കുമരുന്ന് കടത്തിന് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ബഹ്റൈനില്‍ വെച്ച് ഒരാള്‍ ഇവ ഏറ്റുവാങ്ങുമെന്നായിരുന്നു നാട്ടിലുണ്ടായിരുന്നവര്‍ അറിയിച്ചിരുന്നത്. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ‍യ്ക്ക് പുറമെ 5000 ബഹ്റൈനി ദിനാര്‍ പിഴയും പ്രതിക്ക് കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും.

Read also:  സ്വകാര്യ ആശുപത്രിയെ അവഹേളിച്ച് വീഡിയോ പോസ്റ്റ് ചെയ്‍ത സോഷ്യല്‍ മീഡിയ താരത്തിന് പിഴ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – പുത്തൻ ഗെയിമിങ് അനുഭവം! അടുത്ത വിജയി നിങ്ങളാകുമോ?
സൗദിയിലെ പ്രവാസി സമൂഹത്തെ നടുക്കിയ ദമ്പതികളുടെ കൊലപാതകം; മൃതദേഹം ഇന്ന് നാട്ടിലേക്ക്