
അബുദാബി: യുഎഇയില്‍(UAE) അനുമതിയില്ലാതെ കമ്പനി കാര്‍ വില്‍പ്പന നടത്തിയ കേസില്‍ പ്രവാസി 80,000 ദിര്‍ഹം (16 ലക്ഷം ഇന്ത്യന്‍ രൂപ) ഉടമയ്ക്ക് നല്‍കണമെന്ന് കോടതി വിധി. കേസ് പരിഗണിച്ച അബുദാബി പ്രാഥമിക കോടതിയാണ് ( Abu Dhabi Court of First Instance )വിധി പ്രഖ്യാപിച്ചത്. ജോലിയുടെ കരാര്‍ അവസാനിച്ചതോടെ പ്രവാസി, ഉടമയുടെ അനുമതിയില്ലാതെ കമ്പനി കാര്‍ വില്‍പ്പന നടത്തുകയായിരുന്നു.
കമ്പനി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി ജീവനക്കാരനായ പ്രവാസിയുടെ പേരിലാണ് കമ്പനി കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെന്നാണ് ഔദ്യോഗിക രേഖകളില്‍ പറയുന്നത്. ജോലിയുടെ കരാര്‍ അവസാനിക്കുമ്പോള്‍ പ്രവാസി ഈ കാര്‍ കമ്പനി മാനേജ്‌മെന്റിന് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ അവസാനിച്ചപ്പോള്‍ കമ്പനിയുടെ അറിവോ അനുവാദമോ ഇല്ലാതെ ഇയാള്‍ കാര്‍ വില്‍ക്കുകയായിരുന്നു. ഇതേ കുറിച്ച് വിവരം ലഭിച്ച തൊഴിലുടമ വാഹനത്തിന്റെ നഷ്ടപരിഹാരം ആയി 10,000 ദിര്‍ഹം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കേസ് പരഗണിച്ച കോടതി വിദഗ്ധ സംഘത്തെ നിയോഗിച്ചു.
യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍; ശമ്പളം 50,000 ദിര്‍ഹം വരെ
ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രവാസി കാര്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി. തനിക്ക് അനുകൂലമായ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രവാസിക്ക് സാധിച്ചില്ല. പ്രവാസി ഈ കാര്‍ വില്‍പ്പന നടത്തുമ്പോള്‍ അന്നത്തെ വിപണി വില 80,000 ദിര്‍ഹമായിരുന്നെന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാദം കേട്ട കോടതി കാര്‍ വിറ്റു കിട്ടിയ 80,000 ദിര്‍ഹവും നാല് ശതമാനം പലിശയും കോടതി ചെലവും ഉടമയ്ക്ക് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam