Asianet News MalayalamAsianet News Malayalam

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍; ശമ്പളം 50,000 ദിര്‍ഹം വരെ


ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്സ്, പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍പറേഷന്‍, ദുബൈ ഹെല്‍ത്ത് അതോരിറ്റി, ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി, ടൂബൈ ടൂറിസം, ദുബൈ എയര്‍ നാവിഗേഷന്‍ സര്‍വീസസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

Job opportunities for expats in UAE government sector with salary offers up to AED 50000
Author
Dubai - United Arab Emirates, First Published Nov 2, 2021, 3:14 PM IST

ദുബൈ: യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ (Government sector) വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം (job opportunities for expats). വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും. 50,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം (Salary offer) ചെയ്യുന്ന തസ്‍തികകള്‍ ഇക്കൂട്ടത്തിലുണ്ട്.

ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്സ്, പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍പറേഷന്‍, ദുബൈ ഹെല്‍ത്ത് അതോരിറ്റി, ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി, ടൂബൈ ടൂറിസം, ദുബൈ എയര്‍ നാവിഗേഷന്‍ സര്‍വീസസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നഴ്‍സുമാര്‍, ഡോക്ടര്‍മാര്‍, ഇമാമുമാര്‍, വെല്‍നെസ് എക്സിക്യൂട്ടീവുകള്‍, ലാബ്‍ ടെക്നീഷ്യന്‍, ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെ വിവിധ തസ്‍തികകളിലേക്ക് പ്രവാസികള്‍ക്ക് അപേക്ഷിക്കാം.

തസ്‍തികകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ

  1. അസിസ്റ്റന്റ് നഴ്‍സ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ
  2. സീനിയര്‍ പൊടിയാട്രിസ്റ്റ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി - ശമ്പളം 20,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ
  3. പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി -  ശമ്പളം 40,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ.
  4. വെല്‍നെസ് മാനേജര്‍ - ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്
  5. ഇമാം - ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് ചാരിറ്റബ്‍ള്‍ ആക്ടിവിറ്റീസ് വകുപ്പ്
  6. സ്‍പാ മാനേജര്‍ - ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്
  7. കാത്ത് ലാബ് ടെക്നീഷ്യന്‍ - ദുബൈ ഹെല്‍ത്ത് അതോരിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ
  8. പേഴ്‍സണല്‍ ട്രെയിനര്‍ - ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ് - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ
  9. സൈക്കോളജിസ്റ്റ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി
  10. മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ് - ദുബൈ ഹെല്‍ത്ത് അതോറിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ.
  11. സ്റ്റാഫ് നഴ്‍സ് - ദുബൈ ഹെല്‍ത്ത് അതോറിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ.
  12. ബിടിഒ പ്രൊജക്ട് മാനേജര്‍ - ടൂറിസം ആന്റ് കൊമേഴ്‍സ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് - ശമ്പളം 30,000 ദിര്‍ഹം മുതല്‍ 40,000 ദിര്‍ഹം വരെ.
  13. ചീഫ് സ്‍പെഷ്യലിസ്റ്റ് - ഡാറ്റാ മാനേജ്‍മെന്റ് - ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി.
  14. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ - ദുബൈ എയര്‍ നാവിഗേഷന്‍ സര്‍വീസസ്.
  15. സ്റ്റെറിലൈസേഷന്‍ അറ്റന്‍ഡന്റ് - ദുബൈ ഹെല്‍ത്ത് അതോറിറ്റി.

എല്ലാ തസ്‍തികകളിലേക്കും എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്.

Follow Us:
Download App:
  • android
  • ios