
കുവൈത്ത് സിറ്റി: ഡിക്ടറ്റീവ് ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തിയ തട്ടിപ്പുകാര്‍ പ്രവാസിയുടെ 600 ദിനാർ (ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കൊള്ളയടിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖഷാനിയ്യ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.
41 വയസുള്ള പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അബ്ദാലിയില്‍ വച്ച് രണ്ട് പേരെ തന്നെ തടഞ്ഞു നിര്‍ത്തി ആദ്യം തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചുവെന്നും ഇത് കാണിക്കുന്നതിനായി പഴ്‍സ് പുറത്തെടുമ്പോള്‍ അത് തട്ടിയെടുത്ത് മുങ്ങുകയായിരുന്നുവെന്നാണ് പ്രവാസിയുടെ മൊഴി. തട്ടിപ്പുകാര്‍ രണ്ട് പേരും യുവാക്കളാണ്. ഒരാള്‍ സ്വദേശികളുടെ പരമ്പരാഗത വസ്ത്രത്തിലും മറ്റൊരാള്‍ സ്‍പോര്‍ട്സ് യൂണീഫോമിലും ആയിരുന്നുവെന്ന് തട്ടിപ്പിനിരയായ പ്രവാസി വ്യക്തമാക്കി.
Read also: കപ്പലില്‍ കൊണ്ടുവന്ന ട്രക്കിന്റെ ഫ്ലോറില്‍ ഒളിപ്പിച്ചിരുന്നത് 32 ലക്ഷം ലഹരി ഗുളികകള്‍
നിര്‍മ്മാണത്തിലിരുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ചു; പ്രവാസി യുവാവ് അറസ്റ്റില്‍
മനാമ: ബഹ്റൈനില്‍ ഇലക്ട്രിക്കല്‍ വയറുകളും നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളിലാണ് മോഷണം നടന്നത്. വടക്കന്‍ ഗവര്‍ണറേറ്റിലാണ് സംഭവം.
ശക്തമായ അന്വേഷണത്തിനൊടുവില്‍ 32കാരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഏഷ്യക്കാരനാണ് ഇയാള്‍. മോഷണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്നും നിയമ നടപടികള്‍ സ്വീകരിച്ചതായും വടക്കന്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ ആഴ്ച മുഹറഖിലും സമാന രീതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈസ്റ്റ് ഹിദ്ദിലെ നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകളും കെട്ടിട നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച അഞ്ച് ഏഷ്യക്കാര്‍ പിടിയിലായിരുന്നു.
Read More - റോഡിലെ തര്‍ക്കത്തിനൊടുവില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു; യുഎഇയില്‍ കാര്‍ ഡ്രൈവര്‍ക്ക് ശിക്ഷ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ