ഗാർഹിക തൊഴിലാളിയെ ഉപദ്രവിച്ച കേസിൽ പ്രവാസിക്ക് 30,000 ദിനാർ പിഴയും തടവും, നാടുകടത്തും

Published : Feb 17, 2025, 05:24 PM IST
ഗാർഹിക തൊഴിലാളിയെ ഉപദ്രവിച്ച കേസിൽ പ്രവാസിക്ക് 30,000 ദിനാർ പിഴയും തടവും, നാടുകടത്തും

Synopsis

പ്രവാസിക്കെതിരെ ശാരീരിക ഉപദ്രവം, അന്യായമായി തടങ്കലിൽ വയ്ക്കൽ, ഇരയെ പൊള്ളിച്ച് ശരീരത്തിന് പരിക്കേൽപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളിയെ തടഞ്ഞുവെച്ച് ഉപദ്രവിച്ചതിന് പ്രവാസിക്ക് ശിക്ഷ വിധിച്ചു. 30,000 കുവൈത്തി ദിനാർ നൽകണമെന്നുള്ള പ്രാഥമിക വിധി സിവിൽ കോടതി ശരിവച്ചു. മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് സംഭവം. 

ശാരീരിക ഉപദ്രവം, അന്യായമായി തടങ്കലിൽ വയ്ക്കൽ, ഇരയെ പൊള്ളിച്ച് ശരീരത്തിന് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അഭിഭാഷകനായ മുഹമ്മദ് അൽ അജ്മി വാദിച്ചു. നഷ്ടപരിഹാരം നിയമപരമായ ബ്ലഡ് മണിയായി കോടതി കണക്കാക്കി. പരാതിക്കാരിക്ക് വരുത്തിയ ഗുരുതരമായ ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങളും അതുപോലെ തന്നെ ഗാർഹിക തൊഴിലാളിയുടെ ശാരീരിക ശേഷിയെ ബാധിച്ച 25 ശതമാനം സ്ഥിരമായ വൈകല്യവും അംഗീകരിച്ചാണ് കോടതി വിധി. കേസിൽ പ്രവാസിയെ മൂന്ന് വർഷം തടവിനും നാല് മാസവും കഠിന തടവിനും ക്രിമിനൽ വിധിച്ചിട്ടുണ്ടായിരുന്നു.  ശിക്ഷ അനുഭവിച്ചതിന് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.

Read Also -  കമ്പനി ആസ്ഥാനത്ത് നിന്ന് 17,000 ദിനാർ തട്ടിയെടുത്തു; പ്രവാസി ഒളിവിൽ, തെരച്ചിൽ ശക്തമാക്കി അധികൃത‍ർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്
വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത, ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്