
കുവൈത്ത് സിറ്റി: കുവൈത്തിൽ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് 17,000 ദിനാർ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് 57 കാരനായ പ്രവാസിയെ അധികൃതർ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. പ്രവാസി മൊബൈൽ ഫോൺ ഓഫ് ചെയ്യുകയും താമസസ്ഥലം കണ്ടെത്താൻ സാധിക്കാതിരിക്കുകയും ചെയ്തതിനാൽ അധികൃതര്‍ക്ക് പ്രതിയെ കണ്ടെത്താനായിട്ടില്ല.
54 കാരനായ കുവൈത്തി പൗരനായ കമ്പനി ഉടമയ്ക്ക് വേണ്ടി പവർ ഓഫ് അറ്റോർണി കൈവശമുള്ള നിയമ പ്രതിനിധിയാണ് കേസ് ഫയൽ ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ വാർഷിക ഇൻവെൻററി പ്രക്രിയയ്ക്കിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read Also - കുവൈത്തിൽ റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി, ഒൻപത് സ്റ്റോറുകൾക്ക് പിഴയിട്ടു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam