അനാശാസ്യ പ്രവര്‍ത്തനം; കുവൈത്തില്‍ പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം

By Web TeamFirst Published Jul 1, 2022, 2:41 PM IST
Highlights

തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താനായി ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയ്‍ക്കിടെയായിരുന്നു അറസ്റ്റ്. 

കുവൈത്ത് സിറ്റി: പൊതു മാന്യതയ്‍ക്ക് നിരക്കാത്ത  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് രണ്ട് യുവതികളെ കസ്റ്റഡിയിലെടുത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താനായി ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയ്‍ക്കിടെയായിരുന്നു അറസ്റ്റ്. അതേസമയം ജഹ്റയില്‍ വീട്ടുജോലിക്കാരെ ജോലിക്ക് നിയമിക്കുന്നതിനായി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഒരു ഓഫീസും കണ്ടെത്തി. ഇവിടെയുണ്ടായിരുന്ന നാല് പേരെ അറസ്റ്റ് ചെയ്‍തു. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു.
 

الإعلام الأمني:
أسفرت جهود الإدارة العامة لمباحث شؤون الإقامة عن ضبط فتاتين تمارسان أعمالاً منافية للآداب العامة بمحافظة حولي ،كما قامت بضبط 4 أشخاص يديرون مكتب خدم وهمي بمحافظة الجهراء وتم احالتهم لجهات الاختصاص وذلك لاتخاذ الإجراءات القانونية اللازمة بحقهم pic.twitter.com/zRRefVce2B

— وزارة الداخلية (@Moi_kuw)

Read also: വേശ്യാവൃത്തി; പരിശോധനയ്‍ക്കിടെ മൂന്ന് പ്രവാസി വനിതകള്‍ അറസ്റ്റില്‍

അതേസമയം തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്.

ദിനംപ്രതി നടക്കുന്ന ഇത്തരം പരിശോധനകളില്‍ പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ നാടുകടത്തുകയുമാണ് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രവാസികളെ ഇത്തരത്തില്‍ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Read also: പണം വെച്ച് ചൂതാട്ടം; പരിശോധനയില്‍ കുടുങ്ങിയത് 15 പ്രവാസികള്‍

click me!