
മസ്കറ്റ്: പ്രവാസികൾ നേരിടുന്ന ഓരോ വിഷയങ്ങളിലും ഒഐ.സി.സി പ്രവർത്തകർ സജീവമായി ഇടപെടുമെന്ന് ഒ ഐ സിസി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള മസ്കറ്റിൽ പറഞ്ഞു .മസ്‌കറ്റിലെ ആൽ ഫെലാജ് ഹോട്ടലിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശങ്കരപ്പിള്ള.
കുടിയേറ്റ നിയമങ്ങൾ കൃത്യമായി പാലിക്കാതെ ഗൾഫു നാടുകളിൽ എത്തിപ്പെട്ട് തൊഴിൽ തട്ടിപ്പിനിരയാകുന്ന സ്ത്രീകളുടെ എണ്ണം അടുത്തിടെ വർദ്ധിച്ചു വരുന്നതായി തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ചതിക്കുഴിയിൽ വീഴാതിരിക്കുവാൻ പ്രവാസലോകത്തും കേരളത്തിലും ബോധവൽക്കരണം ശക്തമാക്കണമെന്നും കുമ്പളത്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
തുടക്കം എന്നോണം തൊഴിൽ തട്ടിപ്പിനിരയായി ഒമാനിൽ കുടുങ്ങി കിടക്കുന്ന നാല് വനിതകൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാച്ചെലവ് ഒ.ഐ.സി.സി വഹിക്കും.
ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാനൊരുങ്ങിയ വിദേശികള്‍ അറസ്റ്റില്‍
സാമൂഹിക, ആതുരസേവന വിഷയങ്ങളിൽ ഒ ഐ സി സി പ്രവർത്തകർ രംഗത്തു ഇറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തുന്ന പ്രവാസികൾക്ക് പ്രത്യേക പുനരുദ്ധാരണ പാക്കേജുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുമായി ചേർന്ന് നടപ്പാക്കാൻ ഒ ഐ സി സി ശ്രമിക്കും. ഇതിന്റെ കരട് രൂപരേഖ തയ്യാറാക്കി കഴിഞ്ഞുവെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസംവിധാനം പൂര്‍ണമായും ജനാധിപത്യ രീതിയിലാക്കുവാനുള്ള പ്രക്രിയയിൽ കൂടുതൽ പ്രവർത്തനക്ഷമതയോടുള്ള ഇടപെടലുകൾ ആരംഭിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഒ ഐ സി സി ഒമാൻ പ്രസിഡന്റ് സജി ഔസപ്പ് വ്യക്തമാക്കുകയുണ്ടായി.35,000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഒമാനിലെ 21 ഇന്ത്യന്‍ കമ്യുണിറ്റി സ്‌കൂളുകളിലായി അദ്ധ്യായനം നടത്തി വരുന്നത്. എല്ലാ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് പൂര്‍ണമായും ഒരു ജനാതിപത്യ രീതിയിലുള്ള ഭരണ സംവിധാനം ഉടൻ നടപ്പിലാക്കണമെന്നും പ്രസിഡണ്ട് സജി ഔസെഫ് ആവശ്യപ്പെട്ടു.
ഒമാന്‍ ഉള്‍ക്കടലില്‍ സൗദി നാവികസേന മയക്കുമരുന്ന് പിടികൂടി
കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 13 രാജ്യങ്ങളിൽ കൂടി ഒ ഐ സി സി കമ്മിറ്റി രൂപവത്കരിച്ചു. കെ പി സി സി ആസ്ഥാനത്തു ഗ്ലോബൽ കമ്മിറ്റി ഓഫീസ് തുറക്കാൻ കഴിഞ്ഞെന്നും കുമ്പളത്തു ശങ്കരപിള്ള പറഞ്ഞു. ഒ ഐ സി സി ഒമാൻ പ്രസിഡന്റ് സജി ഔസപ്പ്, മുതിർന്ന നേതാവും ചിന്തൻ ശിബിരം ചെയർമാനുമായ എൻ ഒ ഉമ്മൻ, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിയും ചിന്തൻ ശിബിരം ജനറൽ കൺവീറുമായ ബിന്ദു പാലയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ മാത്യു മെഴുവേലി, സലിം മുത്തുവമേൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ