15 വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു; ഒടുവില്‍ പ്രവാസി മലയാളിയെ തേടി ഏഴര കോടി രൂപ സമ്മാനം

Published : Jun 08, 2022, 10:47 PM IST
15 വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു; ഒടുവില്‍ പ്രവാസി മലയാളിയെ തേടി ഏഴര കോടി രൂപ സമ്മാനം

Synopsis

കഴിഞ്ഞ  15 വര്‍ഷങ്ങളായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുക്കുന്ന റിയാസ് സമ്മാനാര്‍ഹമായ ടിക്കറ്റ് ആറ് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് വാങ്ങിയത്.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴര കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് സിയില്‍ നടന്ന നറുക്കെടുപ്പിലാണ് മലയാളിയായ റിയാസ് കമാലുദ്ദീന്‍ വിജയിയായത്.

അബുദാബിയില്‍ താമസിക്കുന്ന 50കാരനായ റിയാസ്, മേയ് 27ന് വാങ്ങിയ 4330 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ സീരീസ് 391 നറുക്കെടുപ്പില്‍ വിജയിച്ചത്. കഴിഞ്ഞ  15 വര്‍ഷങ്ങളായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുക്കുന്ന റിയാസ് സമ്മാനാര്‍ഹമായ ടിക്കറ്റ് ആറ് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് വാങ്ങിയത്. 25 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന ഇദ്ദേഹം ഒരു ഏവിയേഷന്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. 

എത്ര വില നല്‍കിയും ആ വാഹനം സ്വന്തമാക്കുമായിരുന്നു; ഗുരുവായൂരില്‍ ഥാര്‍ ലേലത്തില്‍ പിടിച്ച പ്രവാസി പറയുന്നു

15 വര്‍ഷമായി ഭാഗ്യപരീക്ഷണം നടത്തുകയാണെന്നും ഒടുവില്‍ വിജയിച്ചതിന് ദൈവത്തിനും ദുബൈ ഡ്യൂട്ടി ഫ്രീയ്ക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. 1999ല്‍ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്‍ തുടങ്ങിയത്് മുതല്‍ ഒന്നാം സമ്മാനം നേടുന്ന 191-ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. 

ദുബൈ: ഇന്ത്യക്കാരനായ പ്രവാസിയുടെ സത്യസന്ധതയ്ക്ക് ദുബൈ പൊലീസിന്റെ ആദരം. ലിഫ്റ്റില്‍ നിന്ന് ലഭിച്ച 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) തിരികെയേല്‍പ്പിച്ച താരിഖ് മഹ്‍മൂദ് ഖാലിദ് മഹ്‍മൂദിനെയാണ് ദുബൈ പൊലീസ് ആദരിച്ചത്. മറ്റൊരാളില്‍ നിന്ന് കടം വാങ്ങിയ പണമാണ് ഉടമ ലിഫ്റ്റില്‍ വെച്ച് മറന്നുപോയത്.

അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടടത്തിലായിരുന്നു സംഭവം. ഇവിടെ വാടകയ്‍ക്ക് താമസിച്ചിരുന്ന ഒരാള്‍ പണമടങ്ങിയ ബാഗ് ലിഫ്റ്റില്‍ വെച്ച് മറന്നുപോവുകയായിരുന്നു. സാമ്പത്തിക പരാധീനതകള്‍ പരിഹരിക്കാന്‍ ഒരിടത്തു നിന്ന് കടം വാങ്ങിയ പണമായിരുന്നു ഇത്. പണവുമായി ഒരു ഷോപ്പിങ് മാളിലും പോയി തിരികെ താമസ സ്ഥലത്ത് പോവുന്നതിനിടയിലാണ് പണമടങ്ങിയ ബാഗ് ലിഫ്റ്റില്‍ വെച്ച ശേഷം വീട്ടിലേക്ക് കയറിപ്പോയത്. 

പിന്നീട് പണം നഷ്ടമായെന്ന് മനസിലായ ഉടന്‍ ഇയാള്‍ അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പണം എവിടെയാണ് വെച്ചതെന്ന് അദ്ദേഹത്തിന് ഓര്‍മയില്ലായിരുന്നു. എന്നാല്‍ തൊട്ടടുനെ ലിഫ്റ്റില്‍ കയറിയ താരിഖ് ബാഗ് കണ്ട് അത് പരിശോധിച്ചു. പണമാണെന്നറിഞ്ഞപ്പോള്‍ അതുമായി അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനില്‍ തന്നെയെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിച്ച ശേഷം ഉടമയ്ക്ക് തന്നെ കൈമാറി.

താരിഖിന്റെ സത്യസന്ധതയ്ക്ക് ദുബൈ പൊലീസ് പ്രത്യേക പുരസ്‍കാരം നല്‍കി അഭിനന്ദിച്ചു. ജനങ്ങളും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് പൊലീസ് അറിയിച്ചു. ദുബൈ പൊലീസ് തനിക്ക് നല്‍കിയ അഭിനന്ദനത്തില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു താരിഖിന്റെ പ്രതികരണം. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ