സൗദിയിലേക്ക് പറന്നത് ബ്യൂട്ടീഷൻ ജോലിക്ക്, എത്തിയത് സ്വദേശി വീട്ടിലെ അടുക്കളയിൽ; ദുരിതകാലം താണ്ടി നാട്ടിലേക്ക്

Published : Jun 08, 2022, 10:12 PM IST
 സൗദിയിലേക്ക് പറന്നത് ബ്യൂട്ടീഷൻ ജോലിക്ക്, എത്തിയത് സ്വദേശി വീട്ടിലെ അടുക്കളയിൽ; ദുരിതകാലം താണ്ടി നാട്ടിലേക്ക്

Synopsis

ബ്യൂട്ടീഷ്യൻ ജോലിക്കെന്ന് പറഞ്ഞാണ് ഏജന്റ് സൗദിയിലേക്ക് കൊണ്ടുവന്നത്. ദമ്മാമിലെ ഒരു വീട്ടിലെ ജോലിക്കാരിയുടെ പണിയാണ് ലഭിച്ചത്. വളരെ വലിയൊരു തുകയാണ് വിസയ്ക്കായി ഏജൻസി നസീമിന്റെ കൈയ്യിൽ നിന്നും വാങ്ങിയത്.

റിയാദ്: ബ്യൂട്ടീഷൻ ജോലിക്ക് സൗദിയിൽ പറന്നെത്തിയ ഇന്ത്യൻ യുവതിക്ക് കിട്ടിയത് സൗദി കുടുംബത്തിന്റെ അടുക്കള ജോലി. ജോലിസ്ഥലത്തെ മോശം സാഹചര്യങ്ങൾ മൂലം ദുരിതത്തിലായ ഹൈദരാബാദ് സ്വദേശിനി ശൈഖ നസീം ഒടുവിൽ മലയാളി സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെട്ട് നാടണഞ്ഞു.

ബ്യൂട്ടീഷ്യൻ ജോലിക്കെന്ന് പറഞ്ഞാണ് ഏജന്റ് സൗദിയിലേക്ക് കൊണ്ടുവന്നത്. ദമ്മാമിലെ ഒരു വീട്ടിലെ ജോലിക്കാരിയുടെ പണിയാണ് ലഭിച്ചത്. വളരെ വലിയൊരു തുകയാണ് വിസയ്ക്കായി ഏജൻസി നസീമിന്റെ കൈയ്യിൽ നിന്നും വാങ്ങിയത്. വളരെ ദുരിതപൂർണമായ സാഹചര്യങ്ങളാണ് ജോലിസ്ഥലത്ത് അവർ നേരിട്ടത്. ആ വലിയ വീട്ടിലെ ജോലി മുഴുവൻ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. സമയക്രമമില്ലാത്ത തുടർച്ചയായ ജോലിയും വിശ്രമമില്ലായ്മയും ആരോഗ്യത്തെ ബാധിച്ചു. വീട് വൃത്തിയാക്കാനുള്ള രാസവസ്തുക്കളായ ശുചീകരണ ലായനികളുടെ അമിത ഉപയോഗത്താൽ കൈകാലുകളിൽ വ്രണങ്ങൾ ഉണ്ടായി പഴുത്തൊലിച്ച് ആകെ അവശനിലയിലായി. വീട്ടുകാരോട് പരാതി പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടായില്ല. ഒടുവിൽ സഹികെട്ട് ആ വീട്ടിൽ നിന്ന് ഇറങ്ങിയോടി ദമ്മാം ഇന്ത്യൻ എംബസ്സിയുടെ പാസ്സ്‌പോർട്ട് സേവാ കേന്ദ്രത്തിൽ അഭയം പ്രാപിച്ചു. അവിടെ ഉള്ളവർ നവയുഗം കലാസാംസ്കാരിക വേദി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ വിവരം അറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ മഞ്ജു നസീമിനോട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി. തുടർന്ന് സൗദി പൊലീസിനെ അറിയിക്കുകയും സ്റ്റേഷനിൽ നസീമിനെ ഹാജരാക്കുകയും ചെയ്തു. കേസ് ഫയൽ ചെയ്ത ശേഷം പൊലീസ് നസീമിനെ ജാമ്യത്തിൽ മഞ്ജുവിന്റെ കൂടെ അയച്ചു. തുടർന്ന് രണ്ടു മാസക്കാലത്തോളം നസീമ മഞ്ജുവിന്റെയും നവയുഗം കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബുവിന്റെയും വീടുകളിലാണ് താമസിച്ചത്. നവയുഗം ജീവകാരുണ്യപ്രവർത്തകർ നസീമിനെ കൊണ്ടുവന്ന നാട്ടിലെ ട്രാവൽ ഏജൻസിയുമായി  ബന്ധപ്പെട്ടു ചർച്ചകൾ നടത്തി.

സൗദിയിൽ നിന്ന് അവധിക്ക് പോയി മടങ്ങാത്തവർക്ക് മൂന്ന് വർഷത്തേക്ക് പ്രവേശനവിലക്ക്

ഏജൻസിക്കെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്ന നവയുഗം പ്രവർത്തകരുടെ ശക്തമായ മുന്നറിയിപ്പിനെത്തുടർന്ന്, ഏജൻസി നസീമിന്റെ സ്‌പോൺസറുടെ കൈയ്യിൽനിന്നും വാങ്ങിയ വിസയുടെ പണം തിരിച്ചുകൊടുക്കാനും ഫൈനൽ എക്സിറ്റ് വിസ നൽകി നാട്ടിലെത്തിക്കാനും വേണ്ട ചെലവുകൾ വഹിക്കാനും തയ്യാറായി. ഏജൻസിയ്ക്ക് നൽകിയ പണം തിരികെ കിട്ടിയ സ്പോൺസർ ഫൈനൽ എക്സിറ്റ് അടിച്ചു നൽകി. മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ച്, ഹൈദരാബാദ് അസ്സോസിയേഷൻ നസീമിന്റെ വിമാനടിക്കറ്റ് സ്പോൺസർ ചെയ്തു. അസ്സോസിയേഷൻ ഭാരവാഹി മിർസ ബൈഗ് ടിക്കറ്റ് നസീമിന് കൈമാറി. അങ്ങനെ നിയമനടപടികൾ പൂർത്തിയായപ്പോൾ സഹായിച്ചവർക്കൊക്കെ നന്ദി പറഞ്ഞു നസീം നാട്ടിലേയ്ക്ക് പറന്നു.

(ഫോട്ടോ: നസീം (മധ്യത്തിൽ) മഞ്ജുവിനും മിർസ ബൈഗിനും ഒപ്പം)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം