
കുവൈത്ത് സിറ്റി: വഫ്ര മേഖലയിലെ ഒരു ഫാമിൽ ജോലി ചെയ്തുകൊണ്ടിരുന്ന ബസ് ഡ്രൈവർ 11 കെ.വി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. വഫ്ര കാർഷിക മേഖലയായ റോഡ് 400 ലെ 11 കെ.വി ഓവർഹെഡ് ലൈനിലാണ് അപകടം ഉണ്ടായത്. പാകിസ്ഥാൻകാരനായ പ്രവാസിയാണ് മരിച്ചതെന്ന് അറബ് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ കുവൈത്തി വൈദ്യുതി മന്ത്രാലയം മരണപ്പെട്ടയാൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് പ്രസ്താവനയിൽ അറിയിച്ചു. എമർജൻസി സംഘങ്ങളുടെ നേതൃത്വത്തില്‍ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
ഉംറ നിർവഹിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു
റിയാദ്: ഉംറ നിർവഹിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. വാടാനപ്പിള്ളി നാലാം വാർഡ് കണിയാംകുന്ന് കണ്ണെത്താം ഒഴുക്കുചാലിൽ താമസിക്കുന്ന കൊച്ചുണ്ണി മകൻ അബ്ദുൽ കരീം(67)ആണ് മരിച്ചത്. വാടാനപ്പിള്ളി ഹഷിമി ഉംറ ഗ്രൂപ്പിന്റെ ഭാഗമായാണ് ഉംറയ്ത്ത് എത്തിയത്. ഇന്ന് രാവിലെ ഉംറ നിർവഹിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ - ബീവി. മക്കൾ - ഷമീർ, ഷക്കീർ, ഷക്കീല. മരുമക്കൾ - ഫവാസ്, സാബിറ. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി എറണാകുളം ജില്ലാ നേതാവ് കരീം മൗലവി തേൻങ്കോടിന്റെയും മക്ക കെ.എം.സി.സിയുടെയും നേതൃത്വത്തിൽ നടക്കുന്നു.
Read also: ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം 45 മിനിറ്റിന് ശേഷം അടിയന്തരമായി തിരിച്ചിറക്കി
അവധിയ്ക്ക് നാട്ടില്‍ പോയ പ്രവാസി അസുഖ ബാധിതനായി മരണപ്പെട്ടു
റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മരിച്ചു. നവയുഗം സാംസ്‍കാരികവേദി തുഗ്‌ബ അസീസിയ ബഗ്ലഫ് യൂണിറ്റ് രക്ഷാധികാരിയായ ജേക്കബ് ജോർജ്ജ് (62) ആണ് അസുഖബാധിതനായി മരിച്ചത്. സൗദി അറേബ്യയിലെ കോബാറിലുള്ള അൽ-കവാരി ഗ്രൂപ്പിൽ ദീർഘകാലമായി ജോലി ചെയ്തു വരികയായിരുന്നു. നവയുഗത്തിന്റെ പ്രവർത്തനങ്ങളിലൂടെ കോബാറിലെ സാമൂഹിക - സാംസ്‍കാരിക മേഖലയിലും അദ്ദേഹം സജീവമായിരുന്നു.
ആരോഗ്യപരമായ പ്രശ്‍നങ്ങളെത്തുടർന്ന് കമ്പനിയിൽ നിന്നും ദീർഘകാലത്തെ അവധിയെടുത്ത് നാട്ടിലേക്ക് പോകുകയായിരുന്നു. നാട്ടിൽ വെച്ച് ഹ്യദയ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചച്ച തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ