കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

Published : Jun 25, 2024, 01:32 PM ISTUpdated : Jun 25, 2024, 01:33 PM IST
കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

Synopsis

കേന്ദ്രത്തിൽ പുതിയ സർക്കാരും ജനപ്രതിനിധികളും എത്തിയ സാഹചര്യത്തിൽ സമ്മർദം ശക്തമാക്കുകയാണ് പ്രവാസികൾ. അവസാനിക്കാത്ത ആകാശച്ചതികൾ എന്ന പേരിലായിരുന്നു ഐസിഎഫ് യുഎഇയിൽ ജനകീയ സദസ്സുകൾ.

ദുബൈ: വേനലവധി തുടങ്ങാനിരിക്കെ അമിത വിമാന ടിക്കറ്റ് നിരക്കിനെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ. നിരക്ക് കുറയ്ക്കാനുള്ള നിർദേശങ്ങൾ നടപ്പാക്കാത്തത് പ്രവാസികളോടുള്ള അനീതിയാണെന്ന് കെഎംസിസി വിമ‍ർശിച്ചു. വിമാന യാത്രാരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഐസിഎഫ് ആവശ്യപ്പെട്ടു.

ജൂൺ അവസാനത്തോടെ സ്കൂളുകളടച്ച് വേനലവധിക്ക് പ്രവാസി മലയാളികൾ കുടുംബത്തോടെ നാട്ടിലേക്ക് തിരിക്കും. വിമാനനിരക്കും അതുപോലെ കുത്തനെ കയറും. കേന്ദ്രത്തിൽ പുതിയ സർക്കാരും ജനപ്രതിനിധികളും എത്തിയ സാഹചര്യത്തിൽ സമ്മർദം ശക്തമാക്കുകയാണ് പ്രവാസികൾ. അവസാനിക്കാത്ത ആകാശച്ചതികൾ എന്ന പേരിലായിരുന്നു ഐസിഎഫ് യുഎഇയിൽ ജനകീയ സദസ്സുകൾ. ദുബൈ സെൻട്രൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമുൾപ്പടെ ചർച്ചകളിൽ പങ്കെടുത്തു. വിഷയത്തിൽ കേന്ദ്രവും സ്ഥാനവും ഇടപെടണമെന്ന ആവശ്യമാണ് ഉയർന്നത്. 

Read Also -  കുറഞ്ഞ ശമ്പളം 4110 റിയാൽ, വിസയും താമസവും ടിക്കറ്റും സൗജന്യം; ഇപ്പോൾ അപേക്ഷിക്കാം, സൗദിയില്‍ വന്‍ തൊഴിലവസരം

ഐസിഎഫ് ന്യൂദുബൈ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സും പ്രവാസികളുടെ പ്രതിഷേധത്തിന്റെ ചൂട് വ്യക്തമാക്കുന്നതായി. ചാർട്ടേഡ് വിമാനങ്ങൾ, പുതിയ സർവ്വീസുകൾ, കപ്പൽ സർവ്വീസ് എന്നിവയുടെ സാധ്യതകളും ചർച്ചയിൽ ഉയർന്നു. വിമാന നിരക്കിലെ ചൂഷണത്തിനെതിരെ സർക്കാരുകൾ ഇടപടാതിരിക്കുന്നത് പ്രവാസികളോടുള്ള അനീതിയാണെന്ന് ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാക്കമ്മറ്റി വിളിച്ചുചേർത്ത പ്രഭാത സംഗമത്തിൽ ചർച്ച ഉയർന്നു. വിമാന നിരക്കിനപ്പുറം ഉത്തരവാദിത്തമില്ലാത്ത വൈകലും റദ്ദാക്കലും സർവ്വീസ് വെട്ടിക്കുറയ്ക്കലുമാണ് പ്രതിഷേധത്തെ ശക്തമാക്കുന്നത്. ഇടപെടലുണ്ടായില്ലെങ്കിൽ ശക്തമായ തീരുമാനങ്ങൾക്കും, നിയമ നടപടികൾക്കുമാണ് ആലോചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം