ചില ഭാഗങ്ങളിൽ ചൂട് കടുക്കും; ഉച്ചക്ക് പുറത്തിറങ്ങരുതെന്ന് സൗദിയില്‍ മുന്നറിയിപ്പ്, നിര്‍ദ്ദേശങ്ങൾ പുറത്തിറക്കി

Published : Jun 25, 2024, 11:29 AM IST
ചില ഭാഗങ്ങളിൽ ചൂട് കടുക്കും; ഉച്ചക്ക് പുറത്തിറങ്ങരുതെന്ന് സൗദിയില്‍ മുന്നറിയിപ്പ്, നിര്‍ദ്ദേശങ്ങൾ പുറത്തിറക്കി

Synopsis

വേനൽക്കാലത്ത് വാഹനം ഓടിക്കുമ്പോൾ സൺസ്‌ക്രീൻ ക്രീം ഉപയോഗിക്കണം, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാൻ വാഹനത്തിൽ വിൻഡോ ഫിലിം ഒട്ടിക്കണം, ശരീരത്തിന്‍റെ ഭൂരിഭാഗവും മൂടുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം, സൺഗ്ലാസ് ഉപയോഗിക്കണം, ഉച്ചക്കുള്ള ഡ്രൈവിങ് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളും ഡയറക്ടറേറ്റ് നൽകി.

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വേനൽ കടുക്കുമെന്നും കടുത്ത ചൂടിനെ താങ്ങാൻ പറ്റാത്തതിനാൽ ഉച്ചക്ക് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ്. കിഴക്കൻ പ്രവിശ്യയിലും റിയാദ് നഗരത്തിലും മാധ്യപ്രവിശ്യയിലും ഖസീം പ്രവിശ്യയിലും ചില ഭാഗങ്ങളിൽ താപനില ഗണ്യമായി ഉയരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 

എന്നാൽ ജിസാൻ, അസീർ, അൽ ബാഹ തുടങ്ങിയ തെക്കൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം മക്ക പ്രവിശ്യയിൽ പൊടിക്കാറ്റ് വീശും. കിഴക്കൻ പ്രവിശ്യയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ഉച്ച സമയത്ത് പുറത്തിറങ്ങി നടക്കരുതെന്ന് ആരോഗ്യകാര്യ ജനറൽ ഡയറക്ടറേറ്റ് നിർദേശിച്ചു. ഉച്ചസമയത്ത് സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ട്. ശാരീരികമായി പൊള്ളലടക്കം പരിക്കേൽക്കാൻ ഇടയാകും. 

Read Also -  വിസ, ടിക്കറ്റ്, താമസം, ഭക്ഷണം സൗജന്യം; 30 ദിവസം ശമ്പളത്തോടുകൂടിയ അവധി, വൻ തൊഴിലവസരം സർക്കാർ ഏജൻസി വഴി നിയമനം

വേനൽക്കാലത്ത് വാഹനം ഓടിക്കുമ്പോൾ സൺസ്‌ക്രീൻ ക്രീം ഉപയോഗിക്കണം, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാൻ വാഹനത്തിൽ വിൻഡോ ഫിലിം ഒട്ടിക്കണം, ശരീരത്തിന്‍റെ ഭൂരിഭാഗവും മൂടുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം, സൺഗ്ലാസ് ഉപയോഗിക്കണം, ഉച്ചക്കുള്ള ഡ്രൈവിങ് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളും ഡയറക്ടറേറ്റ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ