
കുവൈത്ത് സിറ്റി: പലചരക്ക് കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചയാളെ തടയുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം. അൽ മുത്‌ലയിലാണ് സംഭവം. ഒരു മൊബൈൽ പലചരക്ക് കടയിലെ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന പ്രവാസിയാണ് മരിച്ചത്. പ്രതി തൊഴിലാളിയോട് സാധനങ്ങൾ ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിക്കുകയും വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു. തൊഴിലാളി അയാളെ തടയാൻ കാറിൽ തൂങ്ങിപ്പിടിച്ചു. ഈ അപകടത്തിലാണ് പ്രവാസിക്ക് ജീവൻ നഷ്ടപ്പെട്ടത്.
Read Also - വ്യാജ ഐഡി കാണിച്ച് മോഷണം, സുരക്ഷാ ഉദ്യോഗസ്ഥനായി വേഷം മാറി പ്രവാസികളെ കൊള്ളയടിച്ചു; യുവാവ് അറസ്റ്റിൽ
ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഈ കേസ് ആസൂത്രിത കൊലപാതകവും ബലപ്രയോഗത്തിലൂടെയുള്ള കവർച്ചയുമായി രജിസ്റ്റർ ചെയ്യുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി പ്രതിയെ പിടികൂടാൻ ഡിറ്റക്ടീവുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കുറഞ്ഞത് 15 കവർച്ചാ കേസുകളിൽ പ്രതിയുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. അൽ മുത്‌ല മരുഭൂമിയിൽ ഒരു ഹിറ്റ്-ആൻഡ്-റൺ സംഭവം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിൻറെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ അധികൃതർ എത്തി പ്രവാസിയെ ഉടൻ തന്നെ അൽ ജഹ്‌റ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ