മയക്കുമരുന്ന് ദുരുപയോഗം, ആൾമാറാട്ടം, മോഷണം എന്നി കുറ്റകൃത്യങ്ങളിലും യുവാവ് ഉൾപ്പെട്ടിട്ടുണ്ട്. 

കുവൈത്ത് സിറ്റി: മോഷണത്തിനായി സുരക്ഷാ ഉദ്യോഗസ്ഥനായി വേഷം മാറി സഞ്ചരിച്ച 33 വയസ്സുള്ള പൗരനെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. സംശയിക്കപ്പെടുന്നയാൾ പ്രവാസികളെ ലക്ഷ്യം വച്ച് അവരുടെ വിശ്വാസം നേടുന്നതിനായി വ്യാജ ഐഡി കാണിച്ചാണ് ഫോണുകളും വാലറ്റുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചത്. മൈദാൻ ഹവല്ലിയിലെ ഒരു ഇരയുടെ പരാതിയെ തുടർന്നാണ് അന്വേഷണം തുടർന്ന് ഡിറ്റക്ടീവുകൾ അയാളുടെ വാഹനം ട്രാക്ക് ചെയ്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അയാളെ പിടികൂടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹവല്ലി, ഖൈതാൻ, ഫർവാനിയ എന്നിവിടങ്ങളിൽ സമാനമായ മൂന്ന് കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. മയക്കുമരുന്ന് ദുരുപയോഗം, ആൾമാറാട്ടം, മോഷണം എന്നീ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ സ്ഥിരം കുറ്റവാളിയാണ്. സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ഐഡികൾ പ്രദർശിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറയുകയും അത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് നിയമപാലകരാണെന്ന് അവകാശപ്പെടുന്ന ആരുടെയും ഐഡന്‍റിറ്റി പരിശോധിക്കാൻ പ്രവാസികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. 

Read Also - നീക്കം ചെയ്തത് മൂന്ന് ടൺ മത്സ്യബന്ധന വലകൾ, അപൂർവമായ ഹോക്‌സ്ബിൽ കടലാമയെ രക്ഷപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം