സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പെരുമാറ്റം, പ്രവാസി ഡോക്ടർ സൗദിയിൽ പിടിയിലായി

Published : Mar 26, 2025, 12:35 PM IST
സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പെരുമാറ്റം, പ്രവാസി ഡോക്ടർ സൗദിയിൽ പിടിയിലായി

Synopsis

റിയാദിലെ ഒരു സ്വകാര്യ ആരോ​ഗ്യ സംരക്ഷണ കേന്ദ്രത്തിൽ ഡോക്ടറായ ഇയാളെ സുരക്ഷാ അധികൃതരാണ് അറസ്റ്റ് ചെയ്തത്

റിയാദ്: സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പെരുമാറിയതിന് പ്രവാസി ഡോക്ടർ സൗദി അറേബ്യയിൽ പിടിയിലായി. റിയാദിലെ ഒരു സ്വകാര്യ ആരോ​ഗ്യ സംരക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്ത് വരികയായിരുന്ന ഇയാളെ സുരക്ഷാ അധികൃതരാണ് അറസ്റ്റ് ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമവും ആരോ​ഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ പാലിക്കേണ്ട നിയമങ്ങളും ലംഘിച്ചതിനാണ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ഇയാളെ പിടികൂടിയത്. 

രോ​ഗികളുടെ അന്തസ്സിനോ സമൂഹത്തിനോ ഹാനികരമായ യാതൊരു വിധ പ്രവൃത്തികളും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോ​ഗ്യ സംരക്ഷണ പ്രവർത്തകരോ ഏതെങ്കിലും ആരോ​ഗ്യ സ്ഥാപനങ്ങളോ അവരുടെ അധികാരം ദുരുപയോ​ഗം ചെയ്യുന്ന തരത്തിൽ പ്രവർത്തിച്ചാൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പറഞ്ഞു. ഇത്തരത്തിൽ ഏതെങ്കിലും പ്രവൃത്തികളോ നിയമ ലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോ​ഗിക ചാനലുകൾ വഴി വിവരങ്ങൾ അറിയിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും അധികൃതർ ആവശ്യപ്പെട്ടു.   

read more: കര്‍ശന പരിശോധന തുടരുന്നു; സൗദിയിൽ ഒരാഴ്ചക്കിടെ 25,150 നിയമലംഘകർ പിടിയിൽ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം