
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഏജൻസിയിൽ നിന്നാണെന്ന വ്യാജേന പ്രവാസിയുടെ 400 ദിനാർ തട്ടിയെടുത്തതായി പരാതി. അഹമ്മദി ഗവർണറേറ്റിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നൽകിയത്. തന്‍റെ വ്യക്തിഗത വിവരങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഏജൻസിയിൽ ജോലി ചെയ്യുന്ന കുവൈത്തി പൗരനാണെന്ന് പരിചയപ്പെടുത്തി ഒരാൾ തന്നെ ഫോണിൽ വിളിച്ചതായി പ്രവാസി പറഞ്ഞു.
വിളിച്ചയാൾ തന്‍റെ വ്യക്തിഗത വിവരങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെടുകയും സിവിൽ ഐഡി, ബാങ്ക് കാർഡ് നമ്പറുകൾ എന്നിവ ചോദിക്കുകയും ചെയ്തു. വിവരങ്ങൾ നൽകിയതിന് തൊട്ടുപിന്നാലെ, അക്കൗണ്ടിൽ നിന്ന് 400 കുവൈത്ത് ദിനാർ പിൻവലിച്ചതായി ബാങ്കിൽ നിന്ന് പ്രവാസിക്ക് ഒരു സന്ദേശം ലഭിച്ചു. ഉടൻ തന്നെ ബാങ്കിനെ ബന്ധപ്പെടുകയും കൂടുതൽ അനധികൃത ഇടപാടുകൾ തടയുന്നതിനായി അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പ്രവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ