കുവൈത്തിന്‍റെ ആകാശത്ത് 'സ്ട്രോബെറി മൂൺ', ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു

Published : Jun 06, 2025, 01:57 PM IST
strawberry moon

Synopsis

ഈ മാസം 11-നാണ് കുവൈത്തിന്‍റെ ആകാശത്ത് സ്ട്രോബെറി മൂൺ കാണപ്പെടുക. 

കുവൈത്ത് സിറ്റി: ജൂൺ മാസം വിവിധ തരം ജ്യോതിശാസ്ത്രപരമായ പ്രതിഭാസങ്ങൾക്ക് കുവൈത്തിന്‍റെ ആകാശം സാക്ഷ്യം വഹിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ജൂൺ മാസത്തിലെ പൂർണ്ണചന്ദ്രൻ ഈ മാസം 11-ന് കുവൈത്തിന്‍റെ ആകാശത്ത് ദൃശ്യമാകും.

വടക്കൻ അർദ്ധഗോളത്തിൽ വളരുന്ന സ്ട്രോബെറികളുടെ പേരിൽ ഇതിനെ "സ്ട്രോബെറി മൂൺ" എന്നാണ് വിളിക്കുന്നത്. ഈ മാസം ഏഴാം തീയതി ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള ബിന്ദുവിൽ എത്തുന്നത് കുവൈത്ത് ആകാശത്ത് ദൃശ്യമാകും. ഈ പ്രതിഭാസം "മൂൺ അറ്റ് അപ്പോജീ" എന്നറിയപ്പെടുന്നു. അപ്പോൾ ചന്ദ്രൻ സാധാരണത്തേക്കാൾ അല്പം ചെറുതായി കാണപ്പെടും. ഈ മാസം 19-ന് ചന്ദ്രൻ ശനി ഗ്രഹവുമായി അടുത്ത സംയോജനത്തിന് സാക്ഷ്യം വഹിക്കും. അവ 2.3 ഡിഗ്രി അകലത്തിൽ കടന്നുപോകുമെന്നും സെന്‍റര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ