
മസ്കത്ത്: സ്വർണാഭരണങ്ങൾ മോഷ്ടിച്ച കുറ്റത്തിന് മസ്കത്ത് ഗവർണറേറ്റിൽ നിന്ന് ഒരു വീട്ടുജോലിക്കാരിയെ പിടികൂടി. റോയൽ ഒമാൻ പോലീസാണ് ഇവരെ പിടികൂടിയത്. പ്രതി ഏഷ്യൻ വംശജയാണ്. ഇവർ ദിവസ വേതനത്തിനാണ് ഇവിടെ ജോലി ചെയ്തു വന്നിരുന്നതെന്ന് റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഖുറിയാത്ത് വിലായത്തിലുള്ള ഒരു വീട്ടിൽ നിന്നുമാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. പ്രതിയിൽ നിന്നും ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ സൂക്ഷിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്.
read more: യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam