പ്രവാസി മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Published : Apr 23, 2025, 10:59 AM ISTUpdated : Apr 23, 2025, 11:01 AM IST
പ്രവാസി മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Synopsis

മൂവാറ്റുപുഴ, മുടവൂർ സ്വദേശി മുകേഷ് കുമാറിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്

അൽഖോബാർ: സൗദി അറേബ്യയിലെ അൽഖോബാറിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ, മുടവൂർ സ്വദേശി കണ്ണൻവേലിക്കൽ ഹൗസ്, മുകേഷ് കുമാറിനെയാണ് തുഖ്ബയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസ്സായിരുന്നു. 17 വർഷമായി വെതർഫോർഡ് കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഈ കമ്പനിയിൽ തന്നെ ദുബൈ, ഇറാഖ്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 2020 മുതലാണ് സൗദിയിലെത്തിയത്. രമേശൻ നായർ - ഉഷ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ സൂര്യ ലണ്ടനിൽ ജോലി ചെയ്ത് വരുന്നു. ഒരു മകനുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി അൽഖോബാർ വെൽഫെയർ വിഭാ​ഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ രം​ഗത്തുണ്ട്.  

read more:  കൈക്കുഞ്ഞുമായി കെട്ടിടത്തിന്‍റെ 17ാം നിലയിൽ നിന്ന് താഴേക്ക് ചാടി 33 കാരിയായ യുവതി, ദാരുണാന്ത്യം; സംഭവം യുഎഇയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെ', ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ
മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ