കുവൈത്തില്‍ നിന്ന് പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 21 ശതമാനത്തിന്റെ കുറവ്

By Web TeamFirst Published Dec 11, 2020, 3:32 PM IST
Highlights

സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 135 കോടി ദിനാര്‍ വിദേശത്ത് അയച്ചിരുന്ന സ്ഥാനത്താണ് 21.96 ശതമാനത്തിന്റെ കുറവ് വന്നത്. 2020ന്റെ ആദ്യ പകുതിയില്‍ വിദേശത്തേക്ക് പ്രവാസികള്‍ അയച്ചിരുന്ന പണത്തില്‍ 12.13 ശതമാനം വര്‍ദ്ധനവാണുണ്ടായിരുന്നത്. 

കുവൈത്ത് സിറ്റി: പ്രവാസികള്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കാര്യമായ കുറവ് വന്നെന്ന് കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 105.6 കോടി ദിനാറാണ് വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികള്‍ അയച്ചത്.

സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 135 കോടി ദിനാര്‍ വിദേശത്ത് അയച്ചിരുന്ന സ്ഥാനത്താണ് 21.96 ശതമാനത്തിന്റെ കുറവ് വന്നത്. 2020ന്റെ ആദ്യ പകുതിയില്‍ വിദേശത്തേക്ക് പ്രവാസികള്‍ അയച്ചിരുന്ന പണത്തില്‍ 12.13 ശതമാനം വര്‍ദ്ധനവാണുണ്ടായിരുന്നത്. കൊവിഡ് വ്യാപനവും ഇതിനെ തുടര്‍ന്ന് രാജ്യത്ത് സ്വീകരിച്ച പ്രതിരോധ നടപടികളുമൊക്കെയാണ് പ്രധാനമായും പിന്നീടുണ്ടായ കുറവിന് കാരണമായത്. യാത്രകള്‍ക്കായി സ്വദേശികള്‍ ചെലവഴിച്ചിരുന്ന തുകയിലും 93.14 ശതമാനത്തിന്റെ വരെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

click me!