ദീര്‍ഘകാലം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മുൻ പ്രവാസി നാട്ടിൽ മരിച്ചു

Published : Jun 17, 2023, 11:35 PM IST
ദീര്‍ഘകാലം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മുൻ പ്രവാസി നാട്ടിൽ മരിച്ചു

Synopsis

ഖമീസ് മുശൈത്തില്‍ ഇലക്ട്രീഷ്യനായി ദീര്‍ഘകാലം ജോലി ചെയ്തിരുന്നു 

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ ഏറേക്കാലം പ്രവാസിയായിരുന്ന പ്രവാസി നിരയാതനായി. മാത്തോട്ടം സ്വദേശി സുബ്രാഹിം വീട്ടില്‍ ഷാജഹാന്‍(52) നിര്യാതനായി.  ഖമീസ് മുശൈത്തില്‍ ഇലക്ട്രീഷ്യനായിരുന്നു അദ്ദേഹം. പരേതനായ മന്താലിന്റകം മുഹമ്മദിന്റയും സുബ്രാഹിം വീട് സുലൈഖയുടെയും മകനാണ്. ഭാര്യ - ആസിഫത്ത്. മകള്‍ - ഹിബ. സഹോദരങ്ങള്‍ - അബൂബക്കര്‍ സിദ്ധീഖ്, മുഹമ്മദ് റിയാസ്.

Read also: മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് കാര്‍ നിന്ത്രണം വിട്ട് താഴേക്ക് പതിച്ചു; വീണത് മറ്റൊരു കാറിന് മുകളില്‍

മീൻ പിടിക്കാൻ കടലിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മത്സ്യബന്ധനത്തിനായി സഹപ്രവർത്തകരോടൊപ്പം സൗദി അറേബ്യയില്‍ കടലിൽ പോയ തമിഴ്നാട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ഗൂഡല്ലൂർ പുതുപ്പേട്ട സുനാമി നഗർ സ്വദേശി മഹാദേവൻ (55) ആണ് മരിച്ചത്. മൂന്ന് വർഷത്തോളമായി ജിസാനിൽ ഈസ മുഹമ്മദ് ഈസ സമക്കി എന്ന സ്ഥാപനത്തിൽ മൽസ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. 

രണ്ട് മാസം മുമ്പാണ് മഹാദേവൻ അവസാനമായി അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്. ഭാര്യ - ഇന്ദിര, മക്കൾ - മഹാദേവി, മധുമിത. മൃതദേഹം ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിന് ജിസാൻ ഐ.സി.എഫ് പ്രവർത്തകരായ താഹ കിണാശ്ശേരി, സിറാജ് കുറ്റ്യാടി, മുഹമ്മദ് സ്വാലിഹ് കാസർകോട്, ഹാരിസ് പട്ട്ള, ലത്തീഫ് കൊണ്ടോട്ടി എന്നിവരും സഹായത്തിനായി മഹാദേവന്റെ സഹപ്രവർത്തകൻ ജനഗ ബൂപതിയും രംഗത്തുണ്ട്.

ഏഷ്യാനെറ്റ ്ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അറബ് രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്‍ ആക്രമണങ്ങൾ, അടിയന്തര യോഗം നാളെ, അറബ് ലീഗ് വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കും
കരുതലിന്‍റെ സ്നേഹചുംബനം; ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവരെ ആശുപത്രിയിലെത്തി കണ്ട് യുഎഇ പ്രസിഡന്‍റ്, വീഡിയോ