താമസസ്ഥലത്ത് തയ്യല്‍ ജോലികള്‍ ചെയ്ത പ്രവാസികള്‍ അറസ്റ്റില്‍

Published : Apr 29, 2020, 05:44 PM IST
താമസസ്ഥലത്ത് തയ്യല്‍ ജോലികള്‍ ചെയ്ത പ്രവാസികള്‍ അറസ്റ്റില്‍

Synopsis

സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഒമാനില്‍ ഒരു മാസത്തിലേറെയായി തയ്യല്‍ കടകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ താമസസ്ഥലത്ത് തയ്യല്‍ ജോലി ചെയ്ത വിദേശികള്‍ അറസ്റ്റില്‍. ബര്‍ക്ക നഗരസഭയും റോയല്‍ ഒമാന്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് തചെയ്തത്.  

സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഒമാനില്‍ ഒരു മാസത്തിലേറെയായി തയ്യല്‍ കടകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ താമസസ്ഥലത്തിരുന്ന് തയ്യല്‍ ജോലികള്‍ ചെയ്തത്. ഇവരുടെ ഉപകരണങ്ങളും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More: ജോലി പോകും; ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മക്കയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി
സൗദി ദേശീയ ദിനാഘോഷം; വ്യോമാഭ്യാസ പ്രകടനങ്ങളുടെ സ്ഥലവും തീയതിയും പ്രഖ്യാപിച്ച് അധികൃതർ