
മസ്കറ്റ്: ഒമാനിലെ മൈലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആദരിച്ചു. സൂം മീറ്റിംഗിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകരോടുള്ള സ്‌നേഹാദരങ്ങള്‍ പങ്കുവെച്ചത്. ഡോക്ടര്‍ പോള്‍ എബ്രഹാം മുഖ്യസന്ദേശം നല്‍കികൊണ്ട് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.
മൈലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളായ ഡോക്ടര്‍ നോയല്‍ മാത്യു,ഡോക്ടര്‍ ഗ്രേസ് ജോണ്‍സന്‍ എന്നിവര്‍ കൊവിഡ് പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കുവാന്‍ കഴിയുമെന്നുള്ളതിനെ ആസ്പദമാക്കി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ഒമാന് പുറത്തുള്ള മൈലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയുണ്ടായി. മുരളി എസ് പണിക്കര്‍ സ്വാഗതവും ഡെബി നന്ദിയും പ്രകാശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam