വന്ദേ ഭാരത് ദൗത്യത്തില്‍ നാടണഞ്ഞത് 10 ലക്ഷത്തിലധികം പ്രവാസികള്‍

By Web TeamFirst Published Aug 12, 2020, 1:55 PM IST
Highlights

കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് വിവരം ട്വീറ്റ് ചെയ്തത്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് നടപടികള്‍ തുടരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ദില്ലി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിലൂടെ ഇതുവരെ മടങ്ങിയത് 10 ലക്ഷത്തിലധികം പേര്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് വിവരം ട്വീറ്റ് ചെയ്തത്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് നടപടികള്‍ തുടരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മെയ് ഏഴിനാണ് വന്ദേ ഭാരത് ദൗത്യം ആരംഭിച്ചത്. 

ഇഖാമ കാലാവധി കഴിഞ്ഞവരും ഹുറൂബ് കേസില്‍പ്പെട്ടവരുമായ 3581 ഇന്ത്യക്കാര്‍ക്ക് എക്‌സിറ്റ് വിസ നല്‍കി

crosses the 1 million mark!!

We continue our efforts with , MHA, to bring our nationals home. https://t.co/OjTEPmQHvf

— Anurag Srivastava (@MEAIndia)
click me!