
റിയാദ്: സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് പരമാവധി രണ്ടു സ്വകാര്യ വാഹനങ്ങളാണ് സ്വന്തം ഉടമസ്ഥതയില്‍ നിലനിര്‍ത്താനാവുകയെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ട്രാഫിക് ഡയറക്ടറേറ്റുമായി നേരിട്ട് സമീപിക്കാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി നമ്പര്‍ പ്ലേറ്റ് മാറ്റ സേവനം പ്രയോജനപ്പെടുത്താനാകും.
സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുമായി സ്വന്തം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ഇങ്ങിനെ പരസ്പരം മാറ്റാവുന്നതാണ്. ഇതിന് അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് വാഹനങ്ങള്‍, സേവനങ്ങള്‍, നമ്പര്‍ പ്ലേറ്റ് മാറ്റം എന്നീ ഐക്കണുകള്‍ യഥാക്രമം തെരഞ്ഞെടുത്താണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
സേവനം പ്രയോജനപ്പെടുത്താന്‍ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ഉണ്ടായിരിക്കണമെന്നും നമ്പര്‍ പ്ലേറ്റുകള്‍ പരസ്പരം മാറുന്ന രണ്ടു പേരും വാഹനങ്ങളുടെ ഉടമകളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതിന് പുറമെ വാഹനങ്ങള്‍ക്ക് കാലാവധിയുള്ള ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്നും വെഹിക്കിള്‍ രജിസ്‌ട്രേഷൻ വാലിഡായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇരു വാഹനങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ സേവന ഫീസുകളും നമ്പര്‍ പ്ലേറ്റ് മാറ്റ സേവന ഫീസും അടക്കണമെന്നും നിബന്ധനയുണ്ട്. ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം നമ്പര്‍ പ്ലേറ്റ് മാറ്റ അപേക്ഷ സബ്മിറ്റ് ചെയ്യുകയാണ് വേണ്ടതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ