
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യം നിര്‍മിച്ച് വില്‍പന നടത്തിയിരുന്ന മൂന്ന് പേര്‍ അറസ്റ്റിലായി. രണ്ട് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അധികൃതരുടെ പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
പബ്ലിക് സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള സെക്യൂരിറ്റി ഡയറക്ടറേറ്റാണ് പരിശോധന നടത്തിയത്. ഹവല്ലിയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്‍ഡില്‍ രണ്ട് പേരെ പിടികൂടി. ഇവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വീട് കേന്ദ്രീകരിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന വലിയ മദ്യ ശേഖരം ഇവിടെ നിന്ന് പിടിച്ചെടുത്തു. ഒപ്പം മദ്യം നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്ന അസംസ്‍കൃത വസ്‍തുക്കളും മദ്യനിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം നിര്‍മാണം പൂര്‍ത്തിയാക്കിയ മദ്യം വില്‍പനയ്‍ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഒരു ഇന്ത്യക്കാരന്‍ പൊലീസിന്റെ പിടിയിലായത്.
Read more: പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ മൂന്നു കുട്ടികളെ കഴുത്തറുത്ത് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കാറിന് മുകളിലേക്ക് സിമന്‍റ് സ്ലാബ് വീണ് നാലുപേര്‍ക്ക് പരിക്കേറ്റു. റിയാദിലെ കിങ് അബ്ദുല്ല റോഡില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാറിലുണ്ടായിരുന്ന യുവതിക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും ജോലിക്കാരിക്കുമാണ് പരിക്കേറ്റത്.
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് സിമന്‍റ് സ്ലാബ് പതിച്ചത്. മെട്രോ പാലത്തിന്‍ നിന്ന് സ്ലാബ് അടര്‍ന്നു വീഴുകയായിരുന്നു. അല്‍ മന്‍സൂറ ഹാളിന് മുമ്പിലെ തുരങ്ക റോഡിന് സമീപമുള്ള മെട്രോ പാതയില്‍ നിന്നാണ് സ്ലാബ് വീണത്. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അപകടം മൂലം റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam