
മസ്‌കറ്റ്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ കവര്‍ച്ച നടത്തിയ അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലെ കടകളിലും പാര്‍പ്പിട കെട്ടിടങ്ങളിലും നശീകരണം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
മൂന്ന് വ്യത്യസ്ത കേസുകളിലായിട്ടാണ് അഞ്ച് പേരെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയിരിക്കുന്നത്. പിടിയിലായവര്‍ ഏഷ്യന്‍ വംശജരാണെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു. ദാഖിലിയ ഗവര്‍ണറേറ്റിന് പുറമെ മറ്റു ഗവര്‍ണറേറ്റുകളിലും ഇവര്‍ കവര്‍ച്ച നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് പിടികൂടിയത് വന്‍ മദ്യശേഖരം
മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി. ഒമാന്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ സീബ് വിലായത്തില്‍ നടത്തിയ പരിശോധനയിലാണ് താമസ സ്ഥലത്ത് പ്രവാസികള്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.
ഒമാനിലെക്ക് വലിയ അളവില്‍ മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. മുസന്ദം ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ചാണ് മദ്യം കൊണ്ടുവന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ സഹകരണത്തോടെ ഇത് കണ്ടെത്തിയ കസ്റ്റംസ്, കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.
രണ്ട് വര്‍ഷത്തിനകം എണ്ണ വില കുറയും; ഗൾഫ് രാജ്യങ്ങൾ എണ്ണയിതര വരുമാനം കണ്ടെത്തണമെന്ന് മൂഡീസ്
വാഹന മോഷണം; രണ്ടുപേര്‍ പൊലീസ് പിടിയില്‍
മസ്‌കറ്റ്: വാഹനങ്ങള്‍ മോഷ്ടിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനും രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നാശനഷ്ടങ്ങള്‍ വരുത്തുക, വാഹന മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടുപേരെ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ