പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ ലോണ്‍ മേള; രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം

Published : Nov 11, 2022, 02:08 PM IST
പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ ലോണ്‍ മേള; രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം

Synopsis

വായ്പാ മേള നടക്കുന്ന ജില്ലകളിലെ കാനറാ ബാങ്കുകളുടെ റീജണല്‍ ഓഫീസുകളിലാണ് വായാപാ മേള നടക്കുക. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിവന്ന പ്രവാസികൾക്ക് പങ്കെടുക്കാം.

തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായി നോര്‍ക്ക സംഘടിപ്പിച്ചുവരുന്ന കാനറാ ബാങ്ക് വായ്പാ മേളയിൽ രജിസ്റ്റർ ചെയ്യാത്തവർക്കും  നവംബർ 11 ന് പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാനുള്ള അവസരമാണ് നവംബര്‍ 11 ന് ലഭിക്കുക. തിരുവനന്തപുരം ,കൊല്ലം ,തൃശൂര്‍ ,പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കാണ് മേളയില്‍ പങ്കെടുക്കാൻ അവസരം.

വായ്പാ മേള നടക്കുന്ന ജില്ലകളിലെ കാനറാ ബാങ്കുകളുടെ റീജണല്‍ ഓഫീസുകളിലാണ് വായാപാ മേള നടക്കുക. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിവന്ന പ്രവാസികൾക്ക് പങ്കെടുക്കാം. പാസ്പോർട്ട്‌, ഫോട്ടോ എന്നിവ ഉൾപ്പെടെ തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാകണം.
വേദികൾ :-
തിരുവനന്തപുരം -കാനറാ ബാങ്ക്, റീജിയണൽ ഓഫീസ് 1-പവർഹൗസ് റോഡ്.
കൊല്ലം - 
കാനറാ ബാങ്ക് റീജിയണൽ ഓഫീസ്, രാമൻകുളങ്ങര .
തൃശൂർ - 
കാനറാ ബാങ്ക് റീജിയണൽ ഓഫീസ്, കുറുക്കഞ്ചേരി.
പാലക്കാട്‌ - കാനറാ ബാങ്ക്, റീജിയണൽ ഓഫീസ് - പിരിവുശാല :
നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ്  പദ്ധതി പ്രകാരമാണ് വായ്പകള്‍ അനുവദിക്കുക. ഇതുവഴി 15 ശതമാനം മൂലധന സബ്സിഡിയും 3 ശതമാനം പലിശ സബ്സിഡിയും സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. 

Read More - യുകെയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരം; റിക്രൂട്ട്മെന്റ് ഫെസ്റ്റ് ആദ്യഘട്ടം പ്രഖ്യാപിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. വിവിരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org യിലും നോര്‍ക്ക റൂട്ട്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാണ്. 

Read More - ഗ്രേസ് പീരിഡിലും മാറ്റം; പ്രവാസികള്‍ക്ക് വിസാ കാലാവധി അവസാനിച്ചാല്‍ പിഴയില്ലാതെ താമസിക്കാവുന്ന കാലയളവ് ഇങ്ങനെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്
മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും