Latest Videos

ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

By Web TeamFirst Published Apr 3, 2024, 7:16 PM IST
Highlights

2019 ൽ പ്രവാസികളുടെ പ്രതിമാസ പണമയക്കലിെൻറ ശരാശരി മൂല്യം ഏകദേശം 10.46 ശതകോടി റിയാലായിരുന്നു. തുടർന്ന് തുടർച്ചയായ രണ്ട് വർഷങ്ങളിലും ഇത് സ്ഥിരമായ വർദ്ധനവ് നിലനിർത്തിയിരുന്നു.

റിയാദ്: സൗദി അറേബ്യയിൽ നിന്നും പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിൽ അഞ്ചു വർഷത്തിനിടയിൽ ഏറ്റവും കുറവാണ് ഈ വർഷം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയതെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. സൗദിയിലെ പ്രവാസികളുടെ പണമയക്കൽ ഫെബ്രുവരി അവസാനത്തിൽ 10.41 ശതമാനം ഇടിഞ്ഞ് 9.33 ശതകോടി റിയാലായി. വിദേശ പണമയക്കൽ പ്രതിമാസം 1.08 ശതകോടി മാസാടിസ്ഥാനത്തിൽ കുറഞ്ഞതയാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 

ഇത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ നിലയെ അടയാളപ്പെടുത്തുന്നു. ശരാശരി പ്രതിമാസ പണമയക്കൽ നില ജനുവരിയിലും ഫെബ്രുവരിയിലും കുറഞ്ഞത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. രണ്ട് മാസത്തെ ശരാശരി പണമടയക്കൽ ഏകദേശം 9.87 ശതകോടി റിയാലിലെത്തി. 2019 ൽ പ്രവാസികളുടെ പ്രതിമാസ പണമയക്കലിെൻറ ശരാശരി മൂല്യം ഏകദേശം 10.46 ശതകോടി റിയാലായിരുന്നു. തുടർന്ന് തുടർച്ചയായ രണ്ട് വർഷങ്ങളിലും ഇത് സ്ഥിരമായ വർദ്ധനവ് നിലനിർത്തിയിരുന്നു.

Read Also -ഗ്രാന്‍ഡ് പ്രൈസ് തൂക്കി! ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം ഇത്തവണയും ഇന്ത്യയിലേക്ക്; ഭാഗ്യശാലി നേടിയത് കോടികൾ

2020 വർഷത്തിൽ വിദേശ പണമയക്കലിെൻറ പ്രതിമാസ ശരാശരി 12.47 ശതകോടി റിയാലായി ഉയർന്നിരുന്നു. 2021ൽ അത് 12.82 ശതകോടി റിയാലായി ഉയർന്നു. എന്നാൽ 2022ൽ അത് കുറയാൻ തുടങ്ങി. ശരാശരി പ്രതിമാസ പണമയക്കൽ മൂല്യം 11.94 ശതകോടിയായി. 2023 ൽ വിദേശ പണമയക്കലിെൻറ ശരാശരി മൂല്യം 10.41 ശതകോടി റിയാലായി വീണ്ടും കുറഞ്ഞു. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസികളുടെ മൊത്തം പണമയക്കലിൽ ഇടിവ് ഉണ്ടായി കൊണ്ടിരിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!