
റിയാദ്: നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഡെലിവറി, ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന ആറ് ആപ്പുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തലാക്കിയതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രകൾക്കുള്ള രണ്ട് ആപ്പുകളുടെയും ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിനുള്ള നാല് ആപ്പുകളുടെയും പ്രവർത്തനമാണ് തടഞ്ഞത്.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രാജ്യത്ത് ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പുനൽകുന്ന സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ആപ്പുകൾക്ക് ആവശ്യമായ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണം തുടരുമെന്ന് അതോറിറ്റി പറഞ്ഞു.
Read Also - ഗ്രാന്‍ഡ് പ്രൈസ് തൂക്കി! ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം ഇത്തവണയും ഇന്ത്യയിലേക്ക്; ഭാഗ്യശാലി നേടിയത് കോടികൾ
വിശ്വസനീയവും സുരക്ഷിതവുമായ സേവനം ലഭിക്കാൻ ലൈസൻസുള്ള ആപ്ലിക്കേഷനുകളുമായി ഇടപാടുകൾ നടത്തേണ്ടതിെൻറ പ്രാധാന്യം അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം ആപ്പുകളെ കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങളോ പരാതികളോ ഉണ്ടെങ്കിൽ 19929 എന്ന ഏകീകൃത നമ്പറിലോ @tga_care എന്ന എക്സ് അക്കൗണ്ട് വഴിയോ അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
(പ്രതീകാത്മക ചിത്രം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam