പശ്ചിമേഷ്യ പുകയുന്നു; റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്ന് റിപ്പോർട്ട്, അതീവ ജാഗ്രത

Published : Feb 28, 2026, 06:01 PM IST
iran

Synopsis

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ സൗദി തലസ്ഥാനമായ റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യു.എ.ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ വ്യോമപാത അടച്ചതോടെ ഗൾഫ് മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

റിയാദ്: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത. ഇന്ന് ഉച്ചയോടെ സൗദി തലസ്ഥാനമായ റിയാദ് നഗത്തിെൻറ കിഴക്കുഭാഗമയ തുമാമയിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

ഒന്നിലധികം തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം സൗദി അറേബ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലും അമേരിക്കയും ഇറാനിലെ പ്രധാന നഗരങ്ങളിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ തൊടുത്ത മിസൈലുകളാണ് മേഖലയിൽ പരിഭ്രാന്തി പരത്തിയത്. ഇറാെൻറ റവല്യൂഷണറി ഗാർഡ്സ് ഇതിനെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്നാണ് വിശേഷിപ്പിക്കുന്നത്.

യുഎഇ (അബുദാബി, ദുബായ്), ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തറും കുവൈത്തും തങ്ങളുടെ ആകാശസീമയിൽ വെച്ച് മിസൈലുകൾ തകർത്തതായി അറിയിച്ചു. യു.എ.ഇയിൽ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ താൽക്കാലികമായി അടച്ചു. റിയാദിൽ നിന്നുള്ള വിമാന സർവിസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. എന്നാൽ വ്യോമപാത അടയ്ക്കൽ പോലുള്ള നടപടികളിലേക്ക് നീങ്ങിയിട്ടില്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്ക-ഇസ്രയേൽ സംയുക്ത അക്രമണം; കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു, കുവൈത്തിൽ അപകട സൈറൺ
അതീവ ജാഗ്രത പാലിക്കണം, സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി