
ദുബൈ: ആറുമാസത്തെ എക്‌സ്‌പോ 2020യിലെത്തിയത് 2.4 കോടി സന്ദര്‍ശകര്‍. 182 ദിവസത്തിലേറെയായി നടന്ന എക്‌സ്‌പോയില്‍ ആകെ 24,102,967 സന്ദര്‍ശകരെത്തിയതായി സംഘാടകര്‍ ശനിയാഴ്ച അറിയിച്ചു.
മൂന്നില്‍ ഒന്ന് സന്ദര്‍ശകരും വിദേശത്തു നിന്നാണ്. 178 രാജ്യങ്ങളിലെ സന്ദര്‍ശകരാണ് എക്‌സ്‌പോയിലെത്തിയത്. ഇന്ത്യ, ജര്‍മ്മനി, സൗദി, യുകെ, റഷ്യ, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് കൂടുതലായും എത്തിയത്. സന്ദര്‍ശകരില്‍ 49 ശതമാനവും വീണ്ടും എക്‌സ്‌പോയിലെത്തിയവരാണ്. 70 ശതമാനം പേര്‍ സീസണ്‍ ഉപയോഗിച്ചാണ് എക്‌സ്‌പോയില്‍ പ്രവേശിച്ചത്. 22 ശതമാനം പേര്‍ ഏകദിന ടിക്കറ്റ് എടുത്താണ് പ്രവേശിച്ചത്.
എട്ടു ശതമാനം പേര്‍ മള്‍ട്ടി ഡേ പാസ് ഉപയോഗിച്ചു. 18 ശതമാനം പേര്‍ 18 വയസ്സില്‍ താഴെയുള്ളവരായിരുന്നു. എക്‌സ്‌പോ സ്‌കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായി 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ എക്‌സ്‌പോയിലെത്തി. 60 വയസ്സിന് മുകളിലുള്ള മൂന്ന് ശതമാനമാണ് സന്ദര്‍ശിച്ചത്. നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ പേര്‍ എക്‌സ്‌പോയിലെത്തി. എക്‌സ്‌പോയിലെത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി 98 വയസ്സുള്ളയാളാണ്.
അബുദാബി: യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു പി.സി.ആര്‍ പരിശോധനയില്‍ ഇളവ് അനുവദിച്ചിരുന്നത്.
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ യുഎഇയെയും ഉള്‍പ്പെടുത്തിയതോടെയാണ് യുഎഇയില്‍ വാക്സിനെടുത്തവര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ ഇളവ് ലഭിച്ചിരിക്കുന്നത്. യാത്രയ്‍ക്ക് മുന്നോടിയായി എയര്‍ സുവിധ പോര്‍ട്ടലില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്‍തിരിക്കണം.
അംഗീകൃത രാജ്യങ്ങളില്‍ നിന്നുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ പി.സി.ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരികെ യുഎഇയിലേക്ക് യാത്ര ചെയ്യുനും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവേണ്ടതില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam