സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 15 ലക്ഷത്തിലേറെ ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

Published : Apr 02, 2022, 05:52 PM IST
സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 15 ലക്ഷത്തിലേറെ ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

Synopsis

ട്രക്കിന്റെ അറകളില്‍ ഒളിപ്പിച്ച നിലയില്‍ ആദ്യം 250,000 ഗുളികകളാണ് കണ്ടെത്തിയത്. മറ്റൊരു ട്രക്കിന്റെ പ്രത്യേകം തയ്യാറാക്കിയ അറകളില്‍ ഒളിപ്പിച്ച 310,465 ക്യാപ്റ്റഗണ്‍ ഗുളികകളും ഒരു ട്രക്കിന്റെ പ്രത്യേക ഭാഗങ്ങളില്‍ വിദഗ്ധമായി ഒളിപ്പിച്ച 618,604 ക്യാപ്റ്റഗണ്‍ ഗുളികകളും അധികൃതര്‍ പിടിച്ചെടുത്തു.

റിയാദ്: അല്‍ ഹദീത തുറമുഖം വഴി സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. ട്രക്കുകളില്‍ ഒളിപ്പിച്ച  1,505,813 ക്യാപ്റ്റഗണ്‍ ലഹരിമരുന്ന് ഗുളികകളാണ് സൗദി ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. 

ട്രക്കിന്റെ അറകളില്‍ ഒളിപ്പിച്ച നിലയില്‍ ആദ്യം 250,000 ഗുളികകളാണ് കണ്ടെത്തിയത്. മറ്റൊരു ട്രക്കിന്റെ പ്രത്യേകം തയ്യാറാക്കിയ അറകളില്‍ ഒളിപ്പിച്ച 310,465 ക്യാപ്റ്റഗണ്‍ ഗുളികകളും ഒരു ട്രക്കിന്റെ പ്രത്യേക ഭാഗങ്ങളില്‍ വിദഗ്ധമായി ഒളിപ്പിച്ച 618,604 ക്യാപ്റ്റഗണ്‍ ഗുളികകളും അധികൃതര്‍ പിടിച്ചെടുത്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗവുമായി സഹകരിച്ച് സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു. സമൂഹത്തെയും ദേശീയ സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് കള്ളക്കടത്ത് തടയാനായി എല്ലാവരും സഹകരിക്കണമെന്ന് അതോറിറ്റി ആവ്യപ്പെട്ടു. കള്ളക്കടത്ത് ശ്രദ്ധയില്‍പ്പെട്ടാല്‍ 1910 എന്ന നമ്പരിലോ 1910@zatca.gov.sa എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൗമാരക്കാർക്കിടയിൽ വിറ്റാമിൻ ഡി കുറവ് വ്യാപകം, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യക്കാരിൽ ഗുരുതരമെന്ന് പഠനം
മദീന പള്ളിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു