Face Shields : ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ഫേസ്ഷീല്‍ഡ് നിര്‍ബന്ധമില്ല

Published : Feb 20, 2022, 06:48 PM ISTUpdated : Feb 20, 2022, 06:49 PM IST
Face Shields : ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ഫേസ്ഷീല്‍ഡ് നിര്‍ബന്ധമില്ല

Synopsis

കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഫേസ് ഷീല്‍ഡ് ധരിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കിയത്. എന്നാല്‍ യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് (Qatar Airways) വിമാനങ്ങളില്‍ ഇനി യാത്രക്കാര്‍ക്ക് ഫേസ് ഷീല്‍ഡ് (Face shield) നിര്‍ബന്ധമില്ല. എന്നാല്‍ യാത്രയിലുടനീളം ഫേസ് മാസ്‌ക് (mask) ധരിക്കണം. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഒരു സര്‍വീസിലും ഫേസ് ഷീല്‍ഡ് നിര്‍ബന്ധമായിരിക്കില്ല. 

കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഫേസ് ഷീല്‍ഡ് ധരിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കിയത്. എന്നാല്‍ യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.

ദോഹ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗിമായി പുനഃസ്ഥാപിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‍സ് (Qatar Airways). ദക്ഷിണാഫ്രിക്കയിലെ (South Africa) രണ്ട് നഗരങ്ങളില്‍ നിന്ന് ഡിസംബര്‍ 12 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാനക്കമ്പനി അറിയിച്ചു. പുതിയ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ (World Health organisation) മാര്‍ഗനിര്‍ദേശം അനുസരിച്ച് മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് അറിയിപ്പ്.

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‍ബര്‍ഗ്, കേപ്‍ടൌണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് 12 മുതല്‍ തുടങ്ങുന്നത്. ജൊഹന്നാസ്‍ബര്‍ഗില്‍ നിന്ന് ദിവസേന രണ്ട് സര്‍വീസുകളും കേപ്‍ടൌണില്‍ നിന്ന് ഒരു സര്‍വീസുമായിരിക്കും ദോഹയിലേക്ക് ഉണ്ടാവുക. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് ഖത്തര്‍ എയര്‍വേയ്‍സ് നവംബര്‍ 27 മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ദക്ഷിണാഫ്രിക്കക്ക് പുറമെ അംഗോള, സാംബിയ, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു അന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. 

അബുദാബി : ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ (Covid vaccine) രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ (Air India) നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന (RT PCR test) ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). ഇന്ത്യയില്‍ നിന്നും വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. യത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയുംവേണം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട