സൗദിയിലെ ആശുപത്രിയില്‍ വ്യാജ ആരോഗ്യ പ്രവര്‍ത്തകര്‍ പിടിയിലായി

Published : Oct 25, 2019, 03:47 PM IST
സൗദിയിലെ ആശുപത്രിയില്‍ വ്യാജ ആരോഗ്യ പ്രവര്‍ത്തകര്‍ പിടിയിലായി

Synopsis

സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഒരു പോളി ക്ലിനിക്കില്‍ നിന്ന് ഇവര്‍ പിടിയിലായത്. 

റിയാദ്: മദീനയിലെ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന രണ്ട് വ്യാജ ആരോഗ്യ പ്രവര്‍ത്തകര്‍ പിടിയിലായി. ഇരുവരും വിദേശികളാണ്. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഒരു പോളി ക്ലിനിക്കില്‍ നിന്ന് ഇവര്‍ പിടിയിലായത്. ആരോഗ്യരംഗത്തെ സ്ഥാപനങ്ങളുടെ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാനുള്ള പ്രത്യേക സമിതിക്ക് ഇവരെ കൈമാറിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ 937 എന്ന നമ്പറില്‍ വിളിച്ച്  വിവരമറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്