ലൈസൻസില്ലാതെ കോസ്മെറ്റിക് സർജറികൾ നടത്തി, വ്യാജ പ്ലാസ്റ്റിക് സർജൻ കയ്യോടെ പിടിയിൽ, കുവൈത്തിനെ ഞെട്ടിച്ച് വൻ തട്ടിപ്പ്

Published : Aug 02, 2025, 05:24 PM ISTUpdated : Aug 02, 2025, 05:26 PM IST
fake plastic surgeon arrested

Synopsis

ഒരു കാർഷിക കരാർ കമ്പനിയിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുന്ന ഇയാൾ, ഒരു മെഡിക്കൽ ലൈസൻസും ഇല്ലാതെ കോസ്മെറ്റിക് സർജനായി ചമഞ്ഞ് സലൂണിനെ അനധികൃത ക്ലിനിക്കായി മാറ്റി പ്രവർത്തിക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ സൗന്ദര്യ മേഖലയെ ഞെട്ടിച്ചു കൊണ്ട് ലൈസൻസില്ലാത്ത ഒരു വനിതാ സലൂണിനുള്ളിൽ വ്യാജ പ്ലാസ്റ്റിക് സർജനായി പ്രവർത്തിച്ചിരുന്ന ഈജിപ്ഷ്യൻ പൗരൻ അറസ്റ്റിൽ. സബാഹ് അൽ സലേമിൽ നടന്ന ഈ സംഭവം കുവൈത്തിന്‍റെ ആരോഗ്യ, സൗന്ദര്യ മേഖലകളിലെ അനധികൃത പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്നതാണ്. 

ഹവല്ലി ഗവർണറേറ്റിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആണ് അഹ്മദ് അത്ത അഹ്മദ് അലി എന്നയാളെ കയ്യോടെ പിടികൂടിയത്. ഒരു കാർഷിക കരാർ കമ്പനിയിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുന്ന ഇയാൾ, ഒരു മെഡിക്കൽ ലൈസൻസും ഇല്ലാതെ കോസ്മെറ്റിക് സർജനായി ചമഞ്ഞ് സലൂണിനെ അനധികൃത ക്ലിനിക്കായി മാറ്റി പ്രവർത്തിക്കുകയായിരുന്നു. സുരക്ഷാ സേനകൾ സ്ഥാപനത്തിൽ റെയ്ഡ് നടത്തുകയും സംശയമുള്ളയാളെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. വൈദ്യപരമായ യോഗ്യതകളോ മെഡിക്കൽ അധികാരികളിൽ നിന്നുള്ള ലൈസൻസോ ഇല്ലാതെ ഒരു സെഷന് 50 കുവൈത്ത് ദിനാര്‍ വീതം ഈടാക്കി കോസ്മെറ്റിക് ഫില്ലറുകൾ കുത്തിവച്ചിരുന്നതായി ഇയാൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി