പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്; കുവൈത്തില്‍ ഇന്ത്യക്കാരന് പണം നഷ്‍ടമായി

By Web TeamFirst Published Oct 26, 2020, 11:18 AM IST
Highlights

ഹവല്ലയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഷെഹ്റാസാദ് റൌണ്ട്എബൌട്ടിന് സമീപത്ത് വെച്ച് ഒരു കാര്‍ സമീപത്ത് വന്ന് നില്‍ക്കുകയും അതിലുണ്ടായിരുന്ന ആള്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയുമായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തിനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ തുടരുന്നു. 29 വയസുകാരനായ ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം പണം നഷ്‍ടമായത്. ഇത് സംബന്ധിച്ച് ശുവൈഖ് പൊലീസ് സ്റ്റേഷിനാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്.

ഹവല്ലയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഷെഹ്റാസാദ് റൌണ്ട്എബൌട്ടിന് സമീപത്ത് വെച്ച് ഒരു കാര്‍ സമീപത്ത് വന്ന് നില്‍ക്കുകയും അതിലുണ്ടായിരുന്ന ആള്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയുമായിരുന്നു. പഴ്‍സ് പുറത്തെടുത്തതോടെ ഇത് തട്ടിയെടുത്ത് കാറിലെത്തിയയാള്‍ കടന്നുകളഞ്ഞു. 114 ദിനാര്‍ നഷ്ടമായതായി പരാതിയില്‍ പറയുന്നു. കാറിനെക്കുറിച്ചും തട്ടിപ്പ് നടത്തിയ വ്യക്തിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്ത്യക്കാരന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം പരാതിക്കാരന്‍ നല്‍കിയ കാറിന്റെ നമ്പറും വാഹന വിവരങ്ങളും യോജിക്കാത്തതിനാല്‍ കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റായിരുന്നിരിക്കാം ഘടിപ്പിച്ചിരുന്നതെന്ന വിലയിരുത്തലിലാണ് പൊലീസ്.

click me!