1.15 ലക്ഷം വ്യാജ ഉല്‍പ്പന്നങ്ങള്‍ ദുബായ് കസ്റ്റംസ് പിടികൂടി

By Web TeamFirst Published Apr 13, 2019, 8:01 PM IST
Highlights

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പുറമെ ഷൂസുകള്‍, വസ്ത്രങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.

ദുബായ്: ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 1,15,589 വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായി ദുബായ് കസ്റ്റംസ് അറിയിച്ചു. 2.16 ലക്ഷം ദിര്‍ഹം വില വരുന്നവയാണിവ. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പുറമെ ഷൂസുകള്‍, വസ്ത്രങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.

മൂന്ന് മാസങ്ങളില്‍ കസ്റ്റംസ് ഇടപാടുകളുടെ എണ്ണത്തില്‍ 8.5 ശതമാനം വര്‍ദ്ധനവാണുണ്ടായത്. ഈ വര്‍ഷം ഒരു കോടിയില്‍പരം ഇടപാടുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 96 ലക്ഷം ഇടപാടുകളാണ് നടന്നിരുന്നത്.  പ്രതിദിനം 29,000 കസ്റ്റംസ് ഇടപാടുകള്‍ ദുബായില്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

click me!