
മസ്‍കത്ത്: ഞായറാഴ്‍ച നടന്ന ടൂര്‍ ഓഫ് ഒമാന്‍ (Tour of Oman) നാലാം ഘട്ട സൈക്ലിങ് മത്സരത്തിൽ (4th stage cycling) ബെൽജിയൻ ക്വിക്ക് സ്റ്റെപ്പ് ടീമിൽ നിന്നുള്ള ഇറ്റാലിയൻ സൈക്ലിസ്റ്റ് ഫൗസ്റ്റോ മസിൻഡ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രാവിലെ ജബൽ അൽ സിഫഹയിൽ നിന്നും ആരംഭിച്ച സൈക്ലിംഗ് ടൂർ മസ്കറ്റ് റോയൽ ഒപ്പേറ ഹൗസിലാണ് അവസാനിച്ചത്.
119.5 കിലോമീറ്ററായിരുന്നു ഞായറാഴ്‍ചത്തെ സൈക്ലിംഗ് മത്സര ദൂരം. തിങ്കളാഴ്ച സുമേയില്‍ അല്‍ ഫെഹ്യാ റസ്റ്റ് ഹൗസില്‍ നിന്നും ആരംഭിക്കുന്ന സൈക്ലിംഗ് മത്സരം ജബല്‍ അക്തറില്‍ അവസാനിക്കും. 150.5 കിലോമീറ്റർ പർവത മേഖലകളിൽ കൂടിയാണ് ഈ സൈക്ലിങ് നടത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ