ഫിഫ അണ്ടർ-17 ലോകകപ്പിന് തുടക്കമായി, എട്ട് മൈതാനങ്ങളിലായി മൊത്തം 104 മത്സരങ്ങൾ

Published : Nov 04, 2025, 05:48 PM ISTUpdated : Nov 04, 2025, 05:49 PM IST
fifa under 17 world cup

Synopsis

ഫിഫ അണ്ടർ-17 ലോകകപ്പിന്  ദോ​ഹ​യി​ൽ തുടക്കമായി. എട്ട് മൈതാനങ്ങളിലായി മൊത്തം 104 മത്സരങ്ങൾ നടക്കും. ആരാധകർക്ക് ഒരിടത്തുതന്നെ മുഴുവൻ മത്സരങ്ങളും കാണാനുള്ള അവസരമൊരുക്കിയാണ് ഈ പ്രത്യേക ക്രമീകരണം.

ദോഹ: ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ദോ​ഹ​യി​ൽ തു​ട​ക്ക​മാ​യി. അടുത്ത 25 ദിവസങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ ഫുട്ബോൾ പ്രതിഭകൾ മാറ്റുരക്കുന്നതിന് ഖത്തർ സാക്ഷിയാകും. ആ​സ്പ​യ​ർ അ​ക്കാ​ദ​മി​യി​ലെ എട്ട് മൈതാനങ്ങളിലായി മൊത്തം 104 മത്സരങ്ങൾ നടക്കും. ആരാധകർക്ക് ഒരിടത്തുതന്നെ മുഴുവൻ മത്സരങ്ങളും കാണാനുള്ള അവസരമൊരുക്കിയാണ് ഈ പ്രത്യേക ക്രമീകരണം.

ഇ​ന്നലെ ഉ​ച്ച​ക്ക് ശേ​ഷം ഖത്തർ സമയം 3.30ന് ​ന​ട​ക്കു​ന്ന ബൊ​ളീ​വി​യ-ദ​ക്ഷി​ണാ​ഫ്രി​ക്ക, കോ​സ്റ്റാ​റി​ക്ക-യു.​എ.​ഇ മ​ത്സ​ര​ങ്ങ​ളോ​ടെ കൗമാര ലോ​ക​ക​പ്പ് ആ​രം​ഭി​ച്ചു. ആ​തി​ഥേ​യ​രാ​യ ഖ​ത്തറും പോ​രാ​ട്ട​ത്തി​നി​റ​ങ്ങി. ദ​ക്ഷി​ണാ​ഫ്രി​ക്ക, ബൊ​ളീ​വി​യ എ​ന്നി​വ​രും കൂടി ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പ് 'എ​'യി​ലാ​ണ് ഖ​ത്ത​ർ. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും റൗണ്ട് ഓഫ് 32 വരെ ദിവസവും എട്ടു മത്സരങ്ങൾ വരെ നടക്കും. ഡേ പാസ്സ് വാങ്ങിയ ആരാധകർക്ക് ഒരേ ദിവസം നിരവധി മത്സരങ്ങൾ ആസ്വദിക്കാം. ഫിജി, അയർലൻഡ്, സാംബിയ, എൽ സാൽവദോർ, ഉഗാണ്ട എന്നീ അഞ്ച് ടീമുകൾ ആദ്യമായി ലോകകപ്പിൽ കളിക്കും. ഫൈനൽ മത്സരം ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.

ഏ​റെ സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ കൗ​മാ​ര ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. ഫിഫയുടെ ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന കൗമാര ലോകകപ്പാണിത്. ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ എ​ന്ന നി​ല​യി​ൽ ​നി​ന്ന് വാ​ർ​ഷി​ക ടൂ​ർ​ണ​മെ​ന്റാ​യി മാറിയ ശേഷമുള്ള ലോകപ്പാണിത്. തു​ട​ർ​ച്ച​യാ​യി 2029 വ​രെ ഖ​ത്ത​ർ​ ത​ന്നെ ആ​യി​രി​ക്കും ടൂ​ർ​ണ​മെ​ന്റി​ന് വേ​ദി​യാ​കു​ന്ന​ത്. ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഔ​ദ്യോ​ഗി​ക ഭാ​ഗ്യ​ചി​ഹ്ന​മാ​യി ബോ​മ​യെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ്രശസ്ത സെർബിയൻ പരിശീലകൻ വെലിബോർ ബോറ മിലുട്ടിനോവിച്ചിൽ നിന്നാണ് ഈ മസ്‌കോട്ടിന് പ്രചോദനം ലഭിച്ചത്. മത്സര ദിവസങ്ങളിൽ ആരാധകർക്കായി ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തോ​ടെ​യു​ള്ള വൈവിധ്യമാർന്ന ഫാൻ സോൺ ഒരുക്കിയിട്ടുണ്ട്. ആ​സ്പ​യ​ർ സോ​ണി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന ഫാ​ൻ സോ​ണി​ൽ നി​ര​വ​ധി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഒ​രു​ക്കും. വേ​ദി​യി​ലേ​ക്ക് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും കൂ​ടാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്യും. ഭക്ഷണശാലകളും തത്സമയ മത്സര പ്രദർശനങ്ങളും ഇവിടെ ഉണ്ടായിരിക്കും. ഫാൻ സോണിൽ വൈകിട്ട് 4 മണി മുതൽ 8 വരെ വിവിധ രാജ്യങ്ങളിലെ സാംസ്കാരിക പരിപാടികൾ നടക്കും. നാടോടി നൃത്തങ്ങൾ, ലൈവ് ബാൻഡ് പ്രകടനങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറും.

ഇ-ഗെയിമിംഗ്, വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ തുടങ്ങിയ പരിപാടികളിലൂടെ യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ഭിന്നശേഷിയുള്ള ആരാധകർക്ക് വീൽചെയർ സീറ്റിംഗ്, ഓഡിയോ വിവരണം (ഇംഗ്ലീഷ്, അറബിക്) എന്നിവ ലഭ്യമാകും. കൂടാതെ, സെൻസറി റൂം ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഖത്തർ ഫൗണ്ടേഷൻ, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടോർബ മാർക്കറ്റ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഫാൻ സോണിൽ വിവിധ കലാ-കായിക പ്രവർത്തനങ്ങളുമായി പങ്കെടുക്കും. കഥാപ്രസംഗങ്ങൾ, മൂവി നൈറ്റുകൾ, ഫിറ്റ്നസ് ചലഞ്ചുകൾ തുടങ്ങിയവയും ഉണ്ടാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ