
കുവൈത്ത് സിറ്റി: കുവൈത്തിൽ പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന അറബ്, ഏഷ്യൻ വംശജരായ 11 ഭിക്ഷാടകരെയും തെരുവ് കച്ചവടം നടത്തിയതിന് 15 പേരെയും അറസ്റ്റ് ചെയ്തു. റമദാൻ മാസത്തിൽ വർധിക്കുന്ന ഭിക്ഷാടനം ഇല്ലാതാക്കാനുള്ള തുടർച്ചയായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായുമാണ് ഈ നടപടി.
അറസ്റ്റിലായവരിൽ ചിലർ വിസിറ്റ് വിസയിലോ ഫാമിലി റെസിഡൻസി പെർമിറ്റിലോ രാജ്യത്ത് പ്രവേശിച്ചവരാണെന്നും മറ്റുചിലർ സ്ഥിരമായ തൊഴിലില്ലാതെ രാജ്യത്ത് പ്രവേശിച്ചവരാണെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നിയമവിരുദ്ധമായ രീതിയിൽ ഇവരുടെ റിക്രൂട്ട്മെന്റ് സുഗമമാക്കിയ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നുണ്ടെന്നും വകുപ്പ് സ്ഥിരീകരിച്ചു.
Read Also - പലചരക്ക് സാധനം വാങ്ങി പണം നൽകാതെ പോയി, തടയാൻ കാറിൽ തൂങ്ങിപ്പിടിച്ചു; സെയിൽസ്മാനായ പ്രവാസിക്ക് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ