
അജ്മാന്‍: അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ്. പരമാവധി വേഗപരിധിയായ മണിക്കൂറില്‍ 60 കിലോമീറ്ററിന് മുകളില്‍ വാഹനമോടിക്കുന്നവര്‍ക്ക് 1,500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷയായി ലഭിക്കുക.
നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങള്‍ 15 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അജ്മാന്‍ പൊലീസ് അറിയിച്ചു. വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മറ്റ് എമിറേറ്റുകളിലെയും അധികൃതര്‍ വാഹനമോടിക്കുന്നവരോട് പ്രത്യേകിച്ച് റമദാനില്‍ വേഗപരിധി പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇഫ്താറിനും തറാവീഹ് നമസ്‌കാരത്തിനും മുമ്പുള്ള അമിതവേഗമാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. റാസല്‍ഖൈമ ട്രാഫിക് വിഭാഗത്തിന്റെ മുന്‍വര്‍ഷത്തെ കണക്ക് പ്രകാരം അമിതവേഗവും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതും ഇഫ്താര്‍ സമയത്തിന് മുമ്പ് റെഡ് ലൈറ്റ് മറികടക്കുന്നതുമാണ് അപകടങ്ങളുടെ പ്രാഥമിക കാരണം. ഇക്കാര്യങ്ങള്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam