സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

By Web TeamFirst Published Nov 27, 2022, 5:54 PM IST
Highlights

സ്വദേശിവത്കരണം നടപ്പാക്കിയിട്ടുണ്ടോയെന്നും നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

തുറൈഫ്: സൗദി അറേബ്യയിലെ തുറൈഫ് നഗരത്തിലെ സ്വര്‍ണക്കടകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ 13 സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തി. മറ്റ് ചില കടകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.

സൗദി സാമൂഹിക വികസന വകുപ്പ് അധികൃതര്‍ നേരത്തെ ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ പ്രത്യേക പരിശോധനകള്‍ നടത്തി വരികയായിരുന്നു. സ്വദേശിവത്കരണം നടപ്പാക്കിയിട്ടുണ്ടോയെന്നും നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സ്വര്‍ണക്കടകള്‍ക്ക് പുറമെ മറ്റ് വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഒരാഴ്ചക്കിടെ 159 പരിശോധനകള്‍ നടത്തിയതായി സംഘം അറിയിച്ചു.

Read More -  ബഹ്റൈനില്‍ ഡ്രെയിനേജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു: നിരവധിപ്പേര്‍ക്ക് പരിക്ക്

അതേസമയം സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 15,713 നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 17 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ 9,131 ഇഖാമ നിയമ ലംഘകരും 4,166 നുഴഞ്ഞുകയറ്റക്കാരും 2,416  തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 15,713 നിയമ ലംഘകരാണ് പിടിയിലായത്.

Read More -  മയക്കുമരുന്നുമായെത്തിയ പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച  439 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 78 ശതമാനം പേർ യെമനികളും 16 ശതമാനം പേർ എത്യോപ്യക്കാരും ആറ് ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 37 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 25 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 53,629  നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ്. 

click me!