സൗദിയിൽ ഗർഭിണിയായ തൊഴിലാളിക്ക് അവധി നിഷേധിച്ചാൽ ആയിരം റിയാൽ പിഴ

Published : Sep 12, 2025, 04:09 PM IST
pregnant woman

Synopsis

തൊഴിൽ നിയമ ലംഘനങ്ങൾ, ശിക്ഷകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങളിലാണ് മുന്നറിയിപ്പ്.

റിയാദ്: സൗദിയിൽ ഗർഭിണിയായ തൊഴിലാളിക്ക് നിയമപരമായ അവധി നിഷേധിച്ചാൽ ആയിരം റിയാൽ പിഴ. തൊഴിൽ നിയമ ലംഘനങ്ങൾ, ശിക്ഷകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങളിലാണ് മുന്നറിയിപ്പ്. നിലവിലുള്ള ലംഘനങ്ങൾക്കുള്ള ശിക്ഷ കടുപ്പിച്ചിട്ടുമുണ്ട്. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് ഭേദഗതികൾ. 

മന്ത്രാലയം ആവശ്യപ്പെടുന്ന ഫിനാൻഷ്യൽ ഗ്യാരണ്ടിയുടെ അഭാവം, അനുമതി ഇല്ലാതെ പ്രവർത്തിക്കൽ, തൊഴിലാളികളുടെ വിവരങ്ങൾ മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ രേഖപ്പെടുത്താതിരിക്കൽ, കരാറിൽ തൊഴിലാളികളുടെ അവകാശങ്ങൾ വ്യക്തമാക്കാതിരിക്കൽ, അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള പ്ലാനിന്റെ അഭാവം, ലൈസൻസ് മറ്റൊരാൾക്ക് കൈമാറുക അല്ലെങ്കിൽ ഉപയോഗിക്കാൻ അനുവദിക്കുക തുടങ്ങിയവ നിയമ ലംഘനങ്ങളായി കണക്കാക്കും. ലംഘനങ്ങൾ വ്യക്തവും കൃത്യവുമായ രീതിയിൽ നിർവചിക്കുക, നിയമങ്ങൾ ഏകീകരിക്കുക, മാർഗ്ഗരേഖയിൽ കൂടുതൽ വ്യക്തത വരുത്തുക, തൊഴിലാളികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് ഭേദഗതികൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി