കുവൈത്തില്‍ മൂന്നിടങ്ങളില്‍ തീപിടിത്തം

Published : Jul 07, 2023, 10:00 PM ISTUpdated : Jul 18, 2023, 08:33 PM IST
കുവൈത്തില്‍ മൂന്നിടങ്ങളില്‍ തീപിടിത്തം

Synopsis

അപകടങ്ങളൊന്നും കൂടാതെ ഫയർഫോഴ്സ് തീ അണച്ചതായി പബ്ലിക് റിലേഷൻസ് വിഭാ​ഗം അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘര മേഖലയിലെ ഗോഡൗണിൽ തീപിടിത്തമുണ്ടായി. വ്യാഴാഴ്ച രാവിലെ അംഘര മേഖലയിൽ തീപിടിത്തമുണ്ടായതായി സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. 

നാല് കേന്ദ്രങ്ങളിൽ നിന്നുള്ള അ​ഗ്നിശമന സേന സംഘങ്ങളെ ഉടൻ പ്രദേശത്തേക്ക് നിയോ​ഗിച്ചു. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടങ്ങിയപ്പോൾ മരം, സ്പോഞ്ച് എന്നിവ സൂക്ഷിച്ച വെയർഹൗസിലാണ് തീപിടിച്ചതെന്ന് വ്യക്തമായി. 

Read Also -  ഗള്‍ഫില്‍ ജീവിതച്ചെലവ് ഏറ്റവും കുറവ് ഈ രാജ്യത്ത്; പട്ടിക പുറത്ത്

അപകടങ്ങളൊന്നും കൂടാതെ ഫയർഫോഴ്സ് തീ അണച്ചതായി പബ്ലിക് റിലേഷൻസ് വിഭാ​ഗം അറിയിച്ചു. ഫാക്ടറികൾ, വെയർഹൗസുകൾ, വ്യാവസായിക സൗകര്യങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയുടെ സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ ഉറപ്പായും നടപ്പിലാക്കണമെന്നും  ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഉടമകളോട് ആവശ്യപ്പെട്ടു.

ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ കമേഴ്‌സ്യല്‍ ടവറിലും വ്യാഴാഴ്ച തീപിടിത്തമുണ്ടായി. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച തന്നെ ജലീബ് അല്‍ ഷുയൂഖിലെ അറബ് വീടിനും തീപിടിച്ചിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തീയണച്ചു.

Read Also - വിദ്വേഷ പ്രസംഗ വീഡിയോ പങ്കുവെച്ചു; യുവതിക്ക് അഞ്ചു വര്‍ഷം തടവും ഒരു കോടി രൂപ പിഴയും

ഒമാനില്‍ വീടിനുള്ളില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

മസ്‌കറ്റ്: ഒമാനിലെ സമൈല്‍ വിലായത്തില്‍ ഒരു വീട്ടില്‍ തീപിടിത്തം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.അപകടങ്ങള്‍ ഒഴിവാക്കാനായി ഇലക്ട്രിക്കല്‍ ഉപകരണങ്ങളും മറ്റും ഉപയോഗിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉപയോഗശേഷം ഇവ ഓഫ് ചെയ്യണമെന്നും അധികൃതര്‍ വീട്ടുടമകളെ ഓര്‍മ്മപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട