സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

മസ്‌കറ്റ്: ഒമാനിലെ സമൈല്‍ വിലായത്തില്‍ ഒരു വീട്ടില്‍ തീപിടിത്തം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

അപകടങ്ങള്‍ ഒഴിവാക്കാനായി ഇലക്ട്രിക്കല്‍ ഉപകരണങ്ങളും മറ്റും ഉപയോഗിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉപയോഗശേഷം ഇവ ഓഫ് ചെയ്യണമെന്നും അധികൃതര്‍ വീട്ടുടമകളെ ഓര്‍മ്മപ്പെടുത്തി.

അതേസമയം സൗദിയില്‍ കിഴക്കൻ മക്കയിൽ ഹജ് കമ്പനി വെയർഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾ മരണപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അറബേതര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനിക്കു കീഴിലെ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്.

Read Also - ഗള്‍ഫില്‍ ജീവിതച്ചെലവ് ഏറ്റവും കുറവ് ഈ രാജ്യത്ത്; പട്ടിക പുറത്ത്

അറഫക്ക് കിഴക്ക് വാദി അൽഅഖ്ദറിൽ കമ്പനി വാടകക്കെടുത്ത വെയർഹൗസിലാണ് തീ പടർന്നുപിടിച്ചതെന്നും പഴയ ഫർണിച്ചർ ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്നും കമ്പനി പറഞ്ഞു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ റെക്കോർഡ് സമയത്തിനകം തീ നിയന്ത്രണവിധേയമാക്കി.

Read Also- ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; 11 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണം കവര്‍ന്ന പ്രതികളെ 12 മണിക്കൂറില്‍ പിടികൂടി

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സലാല: ഹൃദയാഘാത​ത്തെ തുടർന്ന് മലയാളി ഒമാനില്‍ മരിച്ചു. തൃശ്ശൂര്‍ പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസ് (56) ആണ്​സലാലയില്‍ മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 30 വർഷമായി സലാലയില്‍ പ്രവാസിയായിരുന്ന ഹരിദാസ് സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ഉഷ. മകൻ - അരവിന്ദ്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

YouTube video player