സൗദിയില്‍ സ്റ്റീല്‍ ഫാക്ടറിയില്‍ തീപിടിത്തം; രണ്ടുപേര്‍ക്ക് പരിക്ക്

Published : Oct 14, 2022, 07:06 PM ISTUpdated : Oct 14, 2022, 07:38 PM IST
സൗദിയില്‍ സ്റ്റീല്‍ ഫാക്ടറിയില്‍ തീപിടിത്തം; രണ്ടുപേര്‍ക്ക് പരിക്ക്

Synopsis

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏത് നാട്ടുകാരാണെന്ന് വ്യക്തമായിട്ടില്ല. 

റിയാദ്: ദമ്മാമിലെ വ്യവസായ നഗരത്തില്‍ ഒരു സ്റ്റീല്‍ ഫാക്ടറിയില്‍ തീപിടിത്തം. തൊഴിലാളികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏത് നാട്ടുകാരാണെന്ന് വ്യക്തമായിട്ടില്ല. 

Read More -  കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് പറക്കാം; പരിമിതകാല ഓഫറുമായി വിമാന കമ്പനി

സൗദിയില്‍ കൺസൾട്ടിങ് മേഖലയിലും സ്വദേശിവത്കരണം 

റിയാദ്: കൺസൾട്ടിങ് മേഖലയുടെയും അതിലെ തൊഴിലുകളുടെയും സ്വദേശിവത്കരണ നിയമപരിധിയിൽ വരുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ഈ തീരുമാനം സംബന്ധിച്ച നടപടിക്രമങ്ങളുടെ മാർഗനിർദേശങ്ങൾ മന്ത്രാലയം പ്രസിദ്ധീകരിച്ചു. 2023 ഏപ്രിൽ ആറ് മുതൽ കൺസൾട്ടിങ് മേഖലയിലെ 35 ശതമാനം ജോലികൾ സ്വദേശിവത്കരിക്കും.

കൺസൾട്ടിങ് മേഖലയിലെ 61 ഓളം സ്ഥാപനങ്ങൾ ഈ നിയമത്തിന്‍റെ പരിധിയിൽ വരും. സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ചുവടെ: കമ്പ്യൂട്ടർ, ധനകാര്യം, നോൺ സെക്യൂരിറ്റി സാമ്പത്തികകാര്യം, സകാത്ത്, ആദായ നികുതി, ലേബർ, സീനിയർ മാനേജ്‌മെൻറ്, സ്പോർട്സ്, അക്കൗണ്ടിങ്, ബിസിനസ്, അഡ്മിനിസ്ട്രേറ്റീവ്, ആസൂത്രണം, മാനേജ്മെൻറ്, അഗ്നി പ്രതിരോധം, സേഫ്റ്റി എൻജിനീയറിങ്, എൻജിനീയറിങ്, ആർക്കിടെക്ചർ, നഗരാസൂത്രണ എൻജിനീയറിങ്, പരിസ്ഥിതി വാസ്തു വിദ്യയ്ക്കുള്ള എൻജിനീയറിങ്, റോഡുകൾ-പാലങ്ങൾ-തുരങ്കങ്ങൾ എന്നിവയ്ക്കുള്ള എൻജിനീയറിങ്, ഇലക്ട്രിക്കൽ പ്രോജക്റ്റുകൾക്കുള്ള എൻജിനീയറിങ്, ഉത്ഖനനം, രാസ വ്യാവസായികം, ഓയിൽ ആൻഡ് ഗ്യാസ് എൻജിനീയറിങ്, റെയിൽവേ എൻജിനീയറിങ്, തുറമുഖങ്ങൾക്കും സമുദ്രഗതാഗത സൗകര്യങ്ങളുടെ നിർമാണത്തിനുമുള്ള എൻജിനീയറിങ്, ജലം, മലിനജല സംവിധാനത്തിനായുള്ള എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ കൺസൾട്ടിങ് സേവനം ഒരുക്കുന്ന സ്ഥാപനങ്ങളാണ് സ്വദേശിവത്കരണ നിയമത്തിൽ ഉൾപ്പെടുന്നത്. 

Read More - സൗദി അറേബ്യയില്‍ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അപൂർവ ജീവികളുടെ ഫോസിലുകൾ കണ്ടെത്തി

സൗദിയിൽ യാചന നടത്തിയ പ്രവാസികളടക്കം നാലുപേർ പിടിയിൽ

റിയാദ്: സൗദി അറേബ്യയില്‍ യാചന നടത്തിയ നാലുപേരെ പൊലീസ് പിടികൂടി. വടക്കൻ മേഖലയിലെ തുറൈഫിൽ നിന്നാണ് ഒരു പാകിസ്താനി, രണ്ടു ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ എന്നിവർ പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടതിൽ സ്വദേശി പൗരൻ ജനങ്ങളിൽ നിന്ന് നേരിട്ട് പിരിവ് നടത്തുകയാണ് ചെയ്തത്.

പാക്കിസ്ഥാനിയും ബംഗ്ലാദേശികളും ലോറി ഡ്രൈവർമാരിൽ നിന്ന് മറ്റൊരാൾ വഴി പണം യാചിക്കുകയാണ് ചെയ്തത്. സൗദി അറേബ്യയിൽ യാചകവൃത്തി നിയമം മൂലം നിരോധിച്ചതാണ്. നേരിട്ടോ അല്ലാതെയോ ഉള്ള യാചന നടത്തിയാൽ മൂന്ന് മാസത്തിൽ കുറയാത്ത ജയിൽ വാസവും പിഴയും ലഭിക്കുമെന്ന് നിയമം അനുശാസിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

43 വർഷം ദുബായ് രാജകുടുംബത്തിനൊപ്പം; ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക് മടങ്ങുന്നു
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയായി, ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവാസി, നാടുകടത്താൻ ഉത്തരവ്