അബുദാബി അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ വൻ തീപിടിത്തം

Published : Sep 03, 2026, 06:18 PM IST
fire accident

Synopsis

അബുദാബി അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ വൻ തീപിടിത്തം. വിവരമറിഞ്ഞ ഉടൻ തന്നെ അബുദാബി പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും എമർജൻസി സംഘങ്ങൾ സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.

അബുദാബി: അബുദാബി അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ വ്യാഴാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ ഉടൻ തന്നെ അബുദാബി പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും എമർജൻസി സംഘങ്ങൾ സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.

അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും അബുദാബി പൊലീസ് എക്‌സിലൂടെ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. എമർജൻസി റെസ്‌പോൺസ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു വരികയാണ്. തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടങ്ങളുടെ അളവ്, ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്തിന് സമീപമുള്ള താമസക്കാരും തൊഴിലാളികളും അടിയന്തര സേനയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് തടസ്സമില്ലാതെ വഴി സൗകര്യമൊരുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
3 ഡി പ്രിന്‍റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കുവൈത്തിലെ ജാബർ ആശുപത്രിയിൽ അപൂർവ്വ കൃത്രിമ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ