ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി

Published : Sep 03, 2026, 06:06 PM IST
malayali died in saudi

Synopsis

ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. 30 വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം 2022-ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

റിയാദ്: റിയാദിൽ ദീർഘകാലം പ്രവാസിയും പ്രമുഖ സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ആലുവ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ പരേതനായ ഹംസയുടെ മകൻ കെ.എച്ച്. സിദ്ദീഖ് (58) നിര്യാതനായി. കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

30 വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം 2022-ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ സുപരിചിതനും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുമുണ്ടായിരുന്നു അദ്ദേഹം. പ്രവാസി വെൽഫെയർ റിയാദ് ഈസ്റ്റ് മേഖല മുൻ സെക്രട്ടറിയായും സെൻട്രൽ കമ്മിറ്റി അംഗമായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷഫീന. മക്കൾ: ഫാദിൽ, ഫുർഖാൻ (വിദ്യാർത്ഥി, അസ്‌ഹറുൽ ഉലൂം ഇസ്‌ലാമിയാ കോളജ്).

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

3 ഡി പ്രിന്‍റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കുവൈത്തിലെ ജാബർ ആശുപത്രിയിൽ അപൂർവ്വ കൃത്രിമ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ
കൂട്ടുകാരന്‍റെ തമാശ അതിരുകടന്നു, കുവൈത്തിൽ എയർഗണിൽ നിന്ന് വെടിയേറ്റ് 15കാരന് കണ്ണിന് ഗുരുതര പരിക്ക്